അരുമയാം സന്ധ്യയോടൊരുവാക്കു മിണ്ടാതെ
വിടപറയുന്നുവോ പ്രണയസൂര്യന്‍
വെറുതെയീ മഴവിരല്‍ നെറുകയില്‍ തൊട്ടിട്ടും
നനയാതെ നില്‍ക്കുന്നുവോ ഹൃദയസൂര്യന്‍
(അരുമയാം )
താഴിട്ടുപൂട്ടിയ വാതില്‍ക്കല്‍ നില്‍ക്കുന്ന
തരളവിലോലയാം ഗ്രാമകന്യകേ (൨)
ഇല്ല മറക്കില്ല നീ നിന്റെ കവിളിലെ
ഇത്തിരി ചുംബനത്തുടിപ്പുമാത്രം (൨)
(അരുമയാം )
പൂവിട്ടുനില്‍ക്കുന്ന പാതിരാ നക്ഷത്രം
പുതിയ പ്രഭാതമായ് സ്വയമുദിക്കേ (൨)
ഇല്ല കൊടുത്തില്ല നീ നിന്റെ മനസ്സിലെ
ഈറന്‍ നിലാവിന്റെ തിരി വെളിച്ചം (൨)
(അരുമയാം )