അരുതേയരുതെ അരുതെ
അറബിപ്പൊന്നിനു വിൽക്കരുതെ എന്നെ
അടിമപ്പെണ്ണാക്കി മാറ്റരുതേ (അറബി...)
അരുതെ അരുതെ
ദാഹിക്കും ഹൃദയവുമായി
ദില്ലിയിൽ വന്നവൾ ഞാൻ
ദാഹിക്കും ഹൃദയവുമായി
ദില്ലിയിൽ വന്നവൾ ഞാൻ
മരുഭൂമികളുടെ വളർത്തുകിളിയായ്
പറന്നിരുന്നവൾ ഞാൻ..പാടി
പറന്നിരുന്നവൾ ഞാൻ
മരുഭൂമികളുടെ വളർത്തുകിളിയായ്
പറന്നിരുന്നവൾ ഞാൻ..പാടി
പറന്നിരുന്നവൾ ഞാൻ (അരുതേ..)
സ്നേഹത്തിൻ പനിനീർപ്പന്തൽ
തേടി വന്നവൾ ഞാൻ
ഒരിറ്റു കണ്ണീരല്ലാതൊന്നും
തരാനെനിക്കില്ല
ഒരിറ്റു കണ്ണീരല്ലാതൊന്നും
തരാനെനിക്കില്ല ...പകരം
തരാനെനിക്കില്ലാ
കാപലികരുടെ കൈകളിലെന്നെ
കൊടുത്തയയ്ക്കരുതേ
ഈ താനേ തകരും പളുങ്കു പാത്രം
തല്ലിയുടയ്ക്കരുതേ..നിങ്ങൾ
തല്ലിയുടയ്ക്കരുതെ...