അര്‍ച്ചന ചെയ്തീടാം
മുത്തുക്കിരീടം ചാര്‍ത്തീടാം
ഇത് കണ്ടുണരുക ഭാരതനാടേ
കഴിവിന്‍ നെയ്ത്തിരി നാളങ്ങള്‍
കഴിവിന്‍ നെയ്ത്തിരി നാളങ്ങള്‍
(അര്‍ച്ചന)
ഉദ്യോഗസ്ഥര്‍ തൊഴിലാളികളും
അദ്ധ്യാപകരും വിദ്യാര്‍ഥികളും (ഉദ്യോഗസ്ഥര്‍ )
ആരുണ്ടിവിടെ പണിയില്ലാത്തോര്‍
ഭാരതമിന്നൊരു സ്വര്‍ഗ്ഗം തന്നെ
(അര്‍ച്ചന)
സാരഥിയായി തേര് തെളിച്ചു
ധീരന്‍ നമ്മുടെ ഭാരത പുത്രന്‍ (സാരഥിയായി)
വാഴുക വാഴുക .....
വാഴുക വാഴുക നീണാള്‍ ധരണിയില്‍
ലോകമിതെന്നും കണ്ടു കൊണ്ടോട്ടെ
(അര്‍ച്ചന)