ഓ താരേ താരാ..താരേ താരാ..
താരേ താരാ...(4)
മോഹം മനസ്സിലിട്ടു് മേളം മുഴക്കിടുന്ന
മണ്ടിപ്പെണ്ണേ...മിണ്ടാപ്പെണ്ണേ ശിങ്കാരീ...
കാലിൽ കൊലുസ്സും കെട്ടി കോലം വരയ്ക്കും തമിഴ്-
നാടോടിപ്പെണ്ണാളേ എന്റെ കണ്ണമ്മാ...
ഓ താരേ താരാ..താരേ താരാ..
താരേ താരാ...(4)
ഈ ആലയ്ക്കുള്ളിൽ ശീവേലിപ്പൂ പോലെ
മയങ്ങും...
(മോഹം മനസ്സിലിട്ടു്....)
മാനംമുട്ടെ കെട്ടിപ്പൊക്കും കൊട്ടാരക്കെട്ടിൽ
വട്ടം വട്ടം ചുറ്റാനെത്തും ശീതക്കാറ്റേ....
തമ്മിൽ തമ്മിൽ കൊക്കും കൊക്കും കൈമാറും നേരം
പമ്മിപ്പമ്മി പായുന്നോ നീ ഏരിക്കാറ്റേ...
നാളെ കാലത്തെ...നാണപ്പൂമുത്താൽ
ചോലക്കാടിൻ ശീലക്കേടിൻ ഈണം തേടി
അഞ്ചിക്കിലുങ്ങി..കൊഞ്ചിക്കുണുങ്ങി
പൂതപ്പൂവിൻ ഓരം ചേരും ഊയൽക്കാറ്റേ...
ഈ വെട്ടം പൊങ്ങും നേരം
നീയൊന്നിഷ്ടം കൂടാൻ വാ...
ഊട്ടിക്കാറ്റാട്ടും നിൻ കട്ടിൽമഞ്ചം
പൂമഞ്ചം....
(മോഹം മനസ്സിലിട്ടു്....)
നമ്മൾ നെയ്യും നമ്മൾ കൊയ്യും നമ്മൾ നന്നാവും
നമ്മൾക്കുള്ളിൽ നമ്മൾ പെയ്യും നാദപ്പൂന്തേൻ
പൂന്തേനുണ്ണാൻ നീയും പോരൂ പൂവാലിത്തത്തേ..
മഞ്ഞും മഞ്ഞും മെന്നിത്തുന്നും കൂടിൽ നിന്നും
ചെമ്മാനം നൽകും സമ്മാനം പുൽകാൻ
ചേമന്തിക്കും മൂവന്തിക്കും നാണം പോലും
പക്കാലപ്പാട്ടും ചക്കാലക്കൂത്തും
അക്കം പക്കം തക്കം തിക്കും തെക്കൻ നാട്ടിൽ
ഈ ഞങ്ങൾക്കെന്നുംകുന്നും
കണ്ണിൽ മിന്നി ചിന്നും പൂരം
തൃപ്പൂരം കർപ്പൂരം കൈയിൽ കത്തും
അന്നേരം....
ഓ താരേ താരാ..താരേ താരാ..
താരേ താരാ...(2)
(മോഹം മനസ്സിലിട്ടു്....)