സിന്ദൂരമേഘങ്ങള്‍
മന്ദാരപുഷ്പങ്ങള്‍
പൊഴിഞ്ഞു മണ്ണില്‍ നീളെ
ആയിരമായിരം വര്‍ണ്ണങ്ങള്‍ കൊണ്ടു്
നിറഞ്ഞു മണ്ണില്‍ നീളെ
കായികമാനസതാളം കൊണ്ടു്
യോഗം....നവയുഗ യാഗം...
(സിന്ദൂരമേഘങ്ങള്‍....)
താരുണ്യമോഹങ്ങള് പോലെ
പൂ ചൂടി നില്ക്കുന്ന ഭൂമി
രാഗാര്ദ്രചിത്തങ്ങള് പോലെ
സ്വപ്നങ്ങള്‍ കാണുന്ന ഭൂമി
ഋതുഭേദത്തിന് പരിലാളനം
നിറജാലത്തിന് സമ്മേളനം
കരള്‍തോറും ഓരോ സാഗരം...
(സിന്ദൂരമേഘങ്ങള്‍....)
ആറാത്ത ശക്തിതന്‍ മുന്നില്‍
കൈകൂപ്പി നില്ക്കുന്നു കാലം
ആനന്ദനാദത്തില് മുങ്ങി
നീരാടി നില്ക്കുന്നു കാലം
പല രാഗത്തിന് ആലാപനം
മധു ഓളത്തിന് ആലിംഗനം
കരള്‍തോറും ഓരോ വിണ്ടലം...
(സിന്ദൂരമേഘങ്ങള്‍....)