അറിവിനുമരുളിനുമുലകിനുമവനള്ളാ - അള്ളാ
അറിയുവിനവനുടെ നിറവിനൊരതിരില്ല - അള്ളാ
ഈ നാവില്‍ ആ നാമം കാരുണ്യം പെയ്യുമ്പോള്‍
നാമൊന്നായ് തോള്‍ ചേര്‍ന്നേ പാടാം
ലാ ഇലാഹാ ഇല്ലള്ളാ - ലാ ഇലാഹാ ഇല്ലള്ളാ
ലാ ഇലാഹാ ഇല്ലള്ളാ - ലാ ഇലാഹാ ഇല്ലള്ളാ
ബലിക്കായി നാം ഒരുങ്ങുന്നിതാ
വിലപ്പെട്ട നിന്‍ വചനങ്ങളില്‍
മറക്കാതെയും പൊറുക്കാതെയും
നമുക്കാകുമോ കടം വീട്ടുവാന്‍
അവനായി നിസ്കരിച്ചു നിവര്‍ന്നാല്‍, നമ്മള്‍
അഹമെന്ന കെടുതികള്‍ വെടിഞ്ഞാല്‍
അകത്തുള്ള പൊരുളുനെയറിഞ്ഞാല്‍
പിന്നെ അനുഭവ സുബര്‍ക്കത്തില്‍ മധുരം
അവിടുത്തെ പെരുമയിലഅടിയങ്ങളൊരുമിക്കുന്നൂ
(അറിവിനും)
മപഗാരി സരി രിഗ ഗമ മപ പധ ധനി നിസ സരി
ഗരി സനി ധപ മ ഗ രി സ നി ധ പ
വിളക്കായി നീ തെളിഞ്ഞീടവേ
മഴപ്പാറ്റകള്‍ ദുനിയാവില്‍ നാം
എടുക്കാതെയും കൊടുക്കാതെയും
നമുക്കെന്തിനീ പിണക്കങ്ങളും
വിളയുന്നതൊരുമിച്ചു പകുത്താല്‍, കയ്യില്‍
വരുവതു പങ്കുവെച്ചു കൊടുത്താല്‍
നിറയുന്ന സുഖം മണ്ണിലറിയാം
അവന്‍ വിതച്ചതും വിധിച്ചതും നുകരാം
അവിടുത്തെ വരുതിയിലടിയങ്ങളണിയണിയായ്
(അറിവിനും)