അരിമുല്ലയ്ക്കും ചിരി വന്നു...
വനമല്ലിയ്‌ക്കും ചിരി വന്നു...
അവിടുന്നരികില്‍ വരുമെന്നറിഞ്ഞു
ഓരോ ചെടിയും പൂ തന്നു
ലലലലാ ലാ... ലലലലാ ലലലാ...
അമ്പലമണികള്‍ മുഴങ്ങുന്നൂ - എങ്ങും
ചന്ദനപരിമളമൊഴുകുന്നു
എന്റെയുടലും എന്റെയുയിരും
ഇന്നീ കൈകളിലേകുന്നു - ഞാന്‍
ഇന്നീ കൈകളിലേകുന്നു....
ലലലലാ ലാ ലലലലാ ലലലാ
(അരിമുല്ല...)
വാതിലില്‍ കാലുകളിടരുന്നു - എന്‍
നെഞ്ചിലെ പൈങ്കിളി പിടയുന്നു
എല്ലാ കുളിരും എല്ലാ മലരും
ഇന്നീ മാറില്‍ ചാര്‍ത്തുന്നു - ഞാന്‍
ഇന്നീ മാറില്‍ ചാര്‍ത്തുന്നു...
ലലലലാ ലാ ലലലലാ ലലലാ
(അരിമുല്ല...)