Arigattu nyaammalu bannotte

അരികത്തു ഞമ്മളു ബന്നോട്ടെ
Year
Language

അരികത്തു ഞമ്മളു ബന്നോട്ടേ
തരിബള കയ്യു പിടിച്ചോട്ടേ (2)
പിണക്കം മറന്നു ചിരിക്കൂലേ
ഒരു പിടി നെയ്ച്ചോറു ബെയ്ക്കൂലേ
(അരികത്ത്...)

സ്വർഗ്ഗത്തെ സുൽത്താനു ചോറുണ്ണാൻ
കടലിലെ മുത്തിന്റെ കറി വേണം (2)
ഭൂമീലേ ബീവിയ്ക്ക് ചോറുണ്ണാൻ
കടലിലെ മീനിന്റെ കറി വേണ്ടേ
കറി വേണ്ടേ
(അരികത്ത്...)

മയബില്ലിൻ ചൂണ്ടലു കെട്ടിയിട്ട്
കടലിലു തോണിയെറിഞ്ഞിട്ട് (2)
മീൻ ബന്നു കൊത്തണ കാട്ടീട്ട്
മാനത്തേ കോയാക്ക പാടുന്നു
(അരികത്ത്...)

arigattu ñammaḽu bannoṭṭe
taribaḽa kayyu piḍiccoṭṭe (2)
piṇakkaṁ maṟannu sirikkūle
ŏru piḍi nĕyscoṟu bĕykkūle
(arigatt...)

svarggattĕ sulttānu soṟuṇṇān
kaḍalilĕ muttinṟĕ kaṟi veṇaṁ (2)
bhūmīle bīviykk soṟuṇṇān
kaḍalilĕ mīninṟĕ kaṟi veṇḍe
kaṟi veṇḍe
(arigatt...)

mayabillin sūṇḍalu kĕṭṭiyiṭṭ
kaḍalilu toṇiyĕṟiññiṭṭ (2)
mīn bannu kŏttaṇa kāṭṭīṭṭ
mānatte koyākka pāḍunnu
(arigatt...)