Arebya

അറേബ്യ
Year
Language

അറേബിയാ അറേബിയാ‍
അന്ധകാരങ്ങള്‍ക്കായിരത്തൊന്നു
ചന്ദ്രദലങ്ങള്‍ വിടര്‍ത്തും അറേബിയാ
ഞാനൊരു വിഷകന്യക..
മരുഭൂമിയിലെ വിഷകന്യക...

സാലവൃക്ഷങ്ങള്‍ തണല്‍ പത്തിനീര്‍ത്തും
സമുദ്രതീരങ്ങളില്‍
ഉരുകിയുരുകി സ്വയമുയരും
ഉന്മാദപുഷ്പം ഞാന്‍
ഒരുചുംബനത്തിന്നിതളുകള്‍ വിടര്‍ത്തും
ഉന്മാദപുഷ്പം ഞാന്‍
തിരയൂ... തിരയൂ...
തിളയ്ക്കുമീ സിരകളില്‍ തിരയൂ എന്നെ തിരയൂ
അറേബിയാ..........

ഇവിടെ പുരുഷവികാരങ്ങളില്‍
കാമകവിതകുറിയ്ക്കുമെന്‍ നഖങ്ങള്‍
പൂനിലാവിന്‍ തട്ടമിട്ട പെരുന്നാള്‍ രാത്രിയുടെ
പൂങ്കവിള്‍ത്തടത്തിലെ കൊടികള്‍
മൃദുരോമചാരുവാം മാറില്‍ - നിന്‍
മൃഗമദസുരഭിയാം മാറില്‍
പടര്‍ത്തട്ടേ പാദുഷാ ഞാന്‍ പടര്‍ത്തട്ടേ?
പവിഴം പൊതിഞ്ഞനിന്‍ മധുചഷകത്തിലെ
പതയുന്നലഹരിയായ് നിറയട്ടെ?
ലഹരിയായ് ലഹരിയായ് ഞാനീ
യൌവനപ്പൂക്കളില്‍ നിറയട്ടെ....നിറയട്ടേ......?

aṟebiyā aṟebiyā
andhagāraṅṅaḽkkāyirattŏnnu
sandradalaṅṅaḽ viḍarttuṁ aṟebiyā
ñānŏru viṣaganyaga..
marubhūmiyilĕ viṣaganyaga...

sālavṛkṣaṅṅaḽ taṇal pattinīrttuṁ
samudradīraṅṅaḽil
urugiyurugi svayamuyaruṁ
unmādabuṣpaṁ ñān
ŏrusuṁbanattinnidaḽugaḽ viḍarttuṁ
unmādabuṣpaṁ ñān
tirayū... tirayū...
tiḽaykkumī siragaḽil tirayū ĕnnĕ tirayū
aṟebiyā..........

iviḍĕ puruṣavigāraṅṅaḽil
kāmagavidaguṟiykkumĕn nakhaṅṅaḽ
pūnilāvin daṭṭamiṭṭa pĕrunnāḽ rātriyuḍĕ
pūṅgaviḽttaḍattilĕ kŏḍigaḽ
mṛduromasāruvāṁ māṟil - nin
mṛgamadasurabhiyāṁ māṟil
paḍarttaṭṭe pāduṣā ñān paḍarttaṭṭe?
paviḻaṁ pŏdiññanin madhusaṣagattilĕ
padayunnalahariyāy niṟayaṭṭĕ?
lahariyāy lahariyāy ñānī
yaൌvanappūkkaḽil niṟayaṭṭĕ....niṟayaṭṭe......?