പഞ്ചമിരാവില് ദാഹം ദാഹം
ദാഹം ദാഹം
പാലൊളിത്തേരില് ദാഹം ദാഹം
ദാഹം ദാഹം
എന്നരികില്‍ മദനായ് വന്നണയൂ പ്രിയനേ
രാഗശ്രാവണ പൂവുകളോടെ
രാസശാരിക തേടിവരുന്നു
നീലരാവുകള്‍ പീലിനീര്ത്തിടും
മലരണിക്കാവില്‍
നാദശലാകകള് തൂവല്‍ നീര്‍ത്തിടും
കുളിരണിരാവില്
നൃത്തരസം പകരൂ സ്വര്‍ഗ്ഗ സുഖം നുകരൂ
മാറുമൂടിടും പൂഞ്ചിറകോടെ പിടഞ്ഞിടാം
സുസ്മിതയായ് നിന്മടിയില്
പുള്ളിമാനുകള്‍ കൊമ്പുരുമ്മീടും പുല്ത്തകിടികളില്
പുഷ്പശയ്യകള്‍ ഞാനൊരുക്കിടും കിങ്ങിണിക്കുടിലില്
ചുണ്ടുകളില്‍ വിടരും കുങ്കുമപ്പൂവിതളില്‍
തേന്കുഴമ്പുകള് കോരിനിറച്ചു
പകര്‍ന്നിടാം സംഗമതാളം ഞാന്‍ നിനക്കായ്