Arddhanaareesvara

അര്‍ദ്ധനാരീശ്വര
Year
Language

അര്‍ദ്ധനാരീശ്വരാ ശ്രീപരമേശ്വരാ
പന്നഗഫണമാടും ശ്രീകണ്ഠത്തില്‍
കൂവളക്കതിര്‍മാല ചാര്‍ത്തിടും
നിത്യദീപമായ് എന്നില്‍ നീ തെളിയും
കാലം നീ! എന്നില്‍ ഭാവം നീ!
(അര്‍ദ്ധനാരീശ്വരാ...)

മരുവില്‍ വന്നു നവവസന്തമാകൂ
കരളില്‍ വന്നു മധുരകാവ്യമാകൂ
നര്‍ത്തനം ആടിവന്നൂ നീ
പൂക്കളം തീര്‍ത്തിടുന്നൂ ദേവാ

ഭാവനയുണരാത്ത ഹൃദയങ്ങള്‍‌ മുന്നില്‍
ചാരുതയില്ലാത്ത ശില്‌പങ്ങള്‍
ചന്ദ്രകലാധരാ എന്റെ മനസ്സില്‍ നീ
കുളിര്‍‌വെണ്ണിലാവൊഴുക്കൂ
(അര്‍ദ്ധനാരീശ്വരാ...)

മുന്നില്‍ വന്നു ശക്തിരൂപനാകൂ
എന്നില്‍ വന്നു സത്യനാദമാകൂ
കീര്‍ത്തനം പാടി വന്നൂ നീ
അഞ്ജലി കൂപ്പിടുന്നൂ ദേവാ

വേദന കാണാത്ത മിഴികള്‍ക്കു മുന്നില്‍
വേനല്‍ തഴുകും മുകുളം ഞാന്‍
ഗംഗാധരനേ എന്റെ മനസ്സില്‍ നീ
തീര്‍ത്ഥജലം പൊഴിയ്ക്കൂ
(അര്‍ദ്ധനാരീശ്വരാ...)

arddhanārīśvarā śrībarameśvarā
pannagaphaṇamāḍuṁ śrīgaṇḍhattil
kūvaḽakkadirmāla sārttiḍuṁ
nityadībamāy ĕnnil nī tĕḽiyuṁ
kālaṁ nī! ĕnnil bhāvaṁ nī!
(arddhanārīśvarā...)

maruvil vannu navavasandamāgū
karaḽil vannu madhuragāvyamāgū
narttanaṁ āḍivannū nī
pūkkaḽaṁ tīrttiḍunnū devā

bhāvanayuṇarātta hṛdayaṅṅaḽ‌ munnil
sārudayillātta śil‌paṅṅaḽ
sandragalādharā ĕnṟĕ manassil nī
kuḽir‌vĕṇṇilāvŏḻukkū
(arddhanārīśvarā...)

munnil vannu śaktirūbanāgū
ĕnnil vannu satyanādamāgū
kīrttanaṁ pāḍi vannū nī
añjali kūppiḍunnū devā

vedana kāṇātta miḻigaḽkku munnil
venal taḻuguṁ muguḽaṁ ñān
gaṁgādharane ĕnṟĕ manassil nī
tīrtthajalaṁ pŏḻiykkū
(arddhanārīśvarā...)