എന്റെ ജീവിതം നാദമടങ്ങി ഉറങ്ങും മണിവീണാ
ഏതോ ശാപം വളര്ത്തുമിരുളില്
ഉറങ്ങും മണിവീണാ ..ഉറങ്ങും മണിവീണാ (എന്റെ ജീവിതം)
ജീവദാഹം തന്ത്രിതോറും തുളുമ്പിനിന്നിട്ടും
രാഗധാരകള്‍ ഒഴുകിടാതെ മയങ്ങും മണിവീണാ
ചുംബനശ്രുതിവിടര്ത്തിനിന്ന വിരലുകള്‍ മറഞ്ഞു
നൊമ്പരങ്ങളില്‍ ചിറകൊതുക്കി കാലവും കടന്നൂ
കാലവും കടന്നൂ (എന്റെ ജീവിതം)
എന്റെ ജീവിതം പൂക്കള്‍ വാടി തളര്‍ന്ന പൂവാടി
ഏതോ സൂര്യന് വിതച്ച വെയിലില്‍ ഒഴിഞ്ഞ പൂവാടി
മധുരസൌരഭം സിരകള്‍തോറും തുടിച്ചു നിന്നിട്ടും
മലര്വിടര്ത്താന് കഴിഞ്ഞിടാതെ മാഴ്കും പൂവാടീ
സ്വന്തധനമെന്നോര്ത്തിടുന്ന വസന്തവും പിരിഞ്ഞൂ
എന്തിനായ് ഞാന്‍ എന്നിലൊതുങ്ങി എന്നതും മറന്നു
എന്നതും മറന്നൂ (എന്റെ ജീവിതം)