Arayilotramundudutta penne

അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ
Year
Language

അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ
അണിവൈര കമ്മലിട്ട പെണ്ണേ
ആടി വാ തുള്ളി ഓടി വാ
ആടിമാസ പുലരിപ്പെണ്ണേ...

പൊന്നുദയ പൊയ്കയില്‍ നിന്നോ
പൊന്നമ്പല മതിലകത്തൂന്നോ
പോന്നുവന്നു.. നീ പോന്നുവന്നു
പൂന്തിങ്കള്‍ക്കലയുറങ്ങണ പൂമുഖത്തൂന്നോ
ഓ ഒ ഒ ഓ..ഓ ഒ ഒ ഓ..

അസ്തമന കടപ്പുറത്തേയ്ക്കോ
അന്ധകാര തുറമുഖത്തേയ്ക്കോ
പോവതെങ്ങോ.. നീ പോവതെങ്ങോ
ഭൂതങ്ങള്‍ പുകവലിയ്ക്കണ ബലിമുഖത്തേയ്ക്കോ..
ഓ ഒ ഒ ഓ..ഓ ഒ ഒ ഓ..

arayilŏṭramuṇḍuḍutta pĕṇṇe
aṇivaira kammaliṭṭa pĕṇṇe
āḍi vā tuḽḽi oḍi vā
āḍimāsa pularippĕṇṇe...

pŏnnudaya pŏygayil ninno
pŏnnambala madilagattūnno
ponnuvannu.. nī ponnuvannu
pūndiṅgaḽkkalayuṟaṅṅaṇa pūmukhattūnno
o ŏ ŏ o..o ŏ ŏ o..

astamana kaḍappuṟatteykko
andhagāra tuṟamukhatteykko
povadĕṅṅo.. nī povadĕṅṅo
bhūdaṅṅaḽ pugavaliykkaṇa balimukhatteykko..
o ŏ ŏ o..o ŏ ŏ o..