അരയരയരയോ കിങ്ങിണിയോ നിറകിങ്ങിണിയോ കിളി പാടിയോ?
കിളികിളികിളിയോ പൊന്നണിയോ
ചെറു പൊന്മണിയോ കിളിപാടിയോ
പൊലിപൊലിയോ പൂമ്പൊലി പാടിയോ
കുറുകുരവപ്പൂവുകള്‍ ചൂടിയോ
കളമൊഴിനിന്‍ പൂന്തുടി പാടിയോ
അരയരയരയരയോ.....
മാരിവില്ലൊടിഞ്ഞുതിര്‍ന്ന തരികളും
ഇവിടേ മണ്ണില്‍ പൂക്കളായ് കുരുവീ പാടാന്‍ വാ
കുയില്‍പ്പെണ്ണേ കളം പാട്ടിന്നൊരുങ്ങണ്ടേ
നിറങ്ങളേഴും വേണം നിലാത്തിരിയും വേണം
ഒരീണം ഒരീണം ഒരീരടിതാ
കളങ്ങളില്‍ പാടിയാടാന്‍ ഒരീരടി നീതരൂ
മലര്‍ക്കന്നിയായിവാനീ മനം പോലെ മംഗല്യം
മണ്ണില്‍ പൂക്കണിയായി വാ
മലരുകള്‍ തിരയും സ്വയംവരവധുവേ
മണ്ണില്‍ പൂക്കണിയായിവാ വിണ്ണിലെ ദേവതയായി വാ
ആ......
ഏഴരപ്പൊന്നാനയേറിവരികയായ്
ഇവിടേ ദേവകന്യമാര്‍ അഴകിന്‍ കന്യമാര്‍
മുളംകൂട്ടില്‍ ഇളം തേനിന്‍ വിരുന്നുണ്ടോ
നിറന്നപട്ടും വേണം ഞൊറിഞ്ഞുടുത്തിടേണം
തന്നാനം തന്നാനം മലര്‍ക്കിളിവാ
മനസ്സൊരു മാന്‍കിടാവായ് മലര്‍മേടു തേടുന്നൂ
മലര്‍നുള്ളിയാടിവാനീ മനം പോലെ മംഗല്യം
മണ്ണിന്‍ പൂങ്കുളിരായി വാ മലരമ്പന്‍ തിരയും
സ്വയംവരവധുവേ മണ്ണിന്‍ പൂങ്കുളിരായി വാ
വിണ്ണിലെ ദേവതയായി വാ
ആ.........