Arayannakkiliyonnen

അരയന്നക്കിളിയൊന്നെന്‍
Year
Language

അരയന്നക്കിളിയൊന്നെന്‍ മാനസത്തില്‍
അഴകിന്റെ തൂവല്‍ വിരിച്ചുനില്‍പ്പൂ
ഒരുനാണമണിയിക്കും സിന്ദൂരവും
ഒരുമോഹം വിരിയിക്കും മന്ദാരവും
കാണ്മൂ ഞാനെന്‍ ആരോമലില്‍

പുഴയില്‍ കരയില്‍ കതിര്‍മാലകള്‍
നിനക്കെന്‍ കരളിന്‍ നിറമാലകള്‍
പൂമാനവും പൂന്തെന്നലും
പനിനീരു പെയ്യും വേളയില്‍
നിന്മാറിലെന്‍ കയ്യാലൊരു
പൊന്മാലചാര്‍ത്തുവാന്‍ അഭിലാഷമായ്
അരയന്നക്കിളിയൊന്നെന്‍.......

കളഭം പൊഴിയും തളിര്‍പന്തലില്‍
കുടകള്‍ ഒരുക്കും തണല്‍ വേദിയില്‍
നിന്നുള്ളവും എന്നുള്ളവും
മന്ത്രങ്ങള്‍ ചൊല്ലും വേളയില്‍
നിന്‍ നെറ്റിയില്‍ എന്‍ ചുണ്ടിനാല്‍
ഒരു മുദ്ര ചാര്‍ത്തുവാന്‍ ആവേശമായ്
അരയന്നക്കിളിയൊന്നെന്‍......

arayannakkiḽiyŏnnĕn mānasattil
aḻaginṟĕ tūval viriccunilppū
ŏrunāṇamaṇiyikkuṁ sindūravuṁ
ŏrumohaṁ viriyikkuṁ mandāravuṁ
kāṇmū ñānĕn āromalil

puḻayil karayil kadirmālagaḽ
ninakkĕn karaḽin niṟamālagaḽ
pūmānavuṁ pūndĕnnaluṁ
paninīru pĕyyuṁ veḽayil
ninmāṟilĕn kayyālŏru
pŏnmālasārttuvān abhilāṣamāy
arayannakkiḽiyŏnnĕn.......

kaḽabhaṁ pŏḻiyuṁ taḽirbandalil
kuḍagaḽ ŏrukkuṁ taṇal vediyil
ninnuḽḽavuṁ ĕnnuḽḽavuṁ
mandraṅṅaḽ sŏlluṁ veḽayil
nin nĕṭriyil ĕn suṇḍināl
ŏru mudra sārttuvān āveśamāy
arayannakkiḽiyŏnnĕn......