അരയടി മണ്ണില്‍ നിന്നു തുടക്കം
ആറടി മണ്ണില്‍ നിന്നുറക്കം
മാനവജീവിതമീ ചരിത്രം.
കണ്ണീരിന്‍ കഥയാണാ ചരിത്രം (അരയടി)
കറുത്ത രാവിന്‍ ചെളിയില്‍ മേലേ
ഇരവു തോണ്ടും കുഴിയില്‍ ദൂരേ
പകലൊളി തന്നുടെ ദേഹം മൂടി
പാരിന്‍ കണ്‍കള്‍ ബാഷ്പം തൂകി (അരയടി)
ഒരു മരക്കുരിശ്ശായി കരിമുകില്‍ നിന്നു
ഒരു തിരി വെയ്ക്കാന്‍ താരം വന്നു.
കൂരിരുളൊടുവില്‍ മൂടും സര്‍വം.
ജീവിതനാടക ലീലയിതല്ലോ. (അരയടി)