Arayaal taliril

അരയാല്‍ തളിരില്‍
Work
Year
Language

അരയാല്‍ത്തളിരില്‍ പനിനീര്‍ക്കുളിരില്‍
അരണ്ടനീല നിശീഥിനിയില്‍
കഥകള്‍ പറഞ്ഞും നുണകള്‍ നുണഞ്ഞും
അവിടെയിരുന്നവര്‍ കുറുകി
രണ്ടു മാടത്തക്കിളികള്‍

അവളുടെ അഞ്ജനം എഴുതിയ മിഴിയില്‍
നിറഞ്ഞ ലഹരികളില്‍
അവളുടെ അംഗോപാംഗ രസങ്ങള്‍
നനഞ്ഞ ചിറകടിയില്‍
അവന്റെ നിശ്വാസങ്ങളലിഞ്ഞു
അവരെത്തന്നെ മറന്നു
അവളുടെ തൂവലും അവന്റെ തൂവലുമൊന്നായ്
അവരൊന്നായ്

അവളുടെ മാദകമധുരിമ നുകരാന്‍
അണഞ്ഞ പ്രാപ്പിടിയന്‍
മെഴുകിയ കാമോദ്ദീപനഗന്ധം
പടര്‍ന്ന രജനികളില്‍
അവന്റെ വിശ്വാസങ്ങള്‍ തകര്‍ന്നു
അവനെക്കൂടെ മറന്നു
അവളവളെക്കൂടെ മറന്നു
അവരുടെ കുഞ്ഞിനു തലയില്‍ വരഞ്ഞത്
അനാഥം ..... അനാഥം

arayālttaḽiril paninīrkkuḽiril
araṇḍanīla niśīthiniyil
kathagaḽ paṟaññuṁ nuṇagaḽ nuṇaññuṁ
aviḍĕyirunnavar kuṟugi
raṇḍu māḍattakkiḽigaḽ

avaḽuḍĕ añjanaṁ ĕḻudiya miḻiyil
niṟañña laharigaḽil
avaḽuḍĕ aṁgobāṁga rasaṅṅaḽ
nanañña siṟagaḍiyil
avanṟĕ niśvāsaṅṅaḽaliññu
avarĕttannĕ maṟannu
avaḽuḍĕ tūvaluṁ avanṟĕ tūvalumŏnnāy
avarŏnnāy

avaḽuḍĕ mādagamadhurima nugarān
aṇañña prāppiḍiyan
mĕḻugiya kāmoddībanagandhaṁ
paḍarnna rajanigaḽil
avanṟĕ viśvāsaṅṅaḽ tagarnnu
avanĕkkūḍĕ maṟannu
avaḽavaḽĕkkūḍĕ maṟannu
avaruḍĕ kuññinu talayil varaññat
anāthaṁ ..... anāthaṁ