Arayaal kuruvigal

അരയാല്‍ കുരുവികള്‍
Year
Language

അരയാല്‍ കുരുവികള്‍ പാടി
ഉദയം ഉഷസിന്നുദയം
തളിരിലകള്‍ താളത്തില്‍ മനസ്സില്‍ പറഞ്ഞു
ഉദയം ഉദയം ഉദയം (അരയാല്‍ കുരുവികള്‍)

മഞ്ഞു തുള്ളിയൊരുമ്മ നല്‍കി
മന്ദാരപ്പൂവിന്‍റെ കവിളിണയില്‍
ആകാശക്കൂടാരം മേഞ്ഞ വെണ്‍മേഘങ്ങള്‍
അവിടവിടെ ചോര്‍ന്നു പോയി
അതിലൂടെ വെയിലിന്‍റെ ചില്ലുകള്‍
അരുവി പുറങ്ങളില്‍ പൊന്നു പൂശി
അഹാഹാ ...അഹാഹാ ..ആ

തേന്‍ തിരഞ്ഞു പൂന്തുമ്പി കാറ്റിന്‍
തേരില്‍ വന്ന പൂവണിയും
കായല്‍ കയം തോറും നീന്തുന്ന പൂമീനും
അതുമിഴിയില്‍ ചൂടി നീങ്ങും
തുളുനാടന്‍ വരമഞ്ഞള്‍ തുണ്ട് പോല്‍
അഴക്‌ തഴുകിടും പെണ്‍കിടാവും
ആഹാഹാ ..ആഹാ .ആ (അരയാല്‍ കുരുവികള്‍)

arayāl kuruvigaḽ pāḍi
udayaṁ uṣasinnudayaṁ
taḽirilagaḽ tāḽattil manassil paṟaññu
udayaṁ udayaṁ udayaṁ (arayāl kuruvigaḽ)

maññu tuḽḽiyŏrumma nalgi
mandārappūvinṟĕ kaviḽiṇayil
āgāśakkūḍāraṁ meñña vĕṇmeghaṅṅaḽ
aviḍaviḍĕ sornnu poyi
adilūḍĕ vĕyilinṟĕ sillugaḽ
aruvi puṟaṅṅaḽil pŏnnu pūśi
ahāhā ...ahāhā ..ā

ten tiraññu pūndumbi kāṭrin
teril vanna pūvaṇiyuṁ
kāyal kayaṁ toṟuṁ nīndunna pūmīnuṁ
adumiḻiyil sūḍi nīṅṅuṁ
tuḽunāḍan varamaññaḽ tuṇḍ pol
aḻak‌ taḻugiḍuṁ pĕṇgiḍāvuṁ
āhāhā ..āhā .ā (arayāl kuruvigaḽ)