kaatil kodum kaatil mulppadarppil
കാട്ടില്‍ കൊടും കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
ഒരു കൊച്ചുമുല്ല..
ആരും കാണാതേ ആരോരുമറിയാതേ
ആകേ തളര്‍ന്നുപോയ് കൊച്ചുമുല്ല..
വെള്ളമൊഴിച്ചില്ല വളമാരുമേകിയില്ലാ
അവളൊരനാഥയായ് ആവനഭൂമിയില്
അഴലിന് നിഴലില്‍ അവള് വളര്‍ന്നൂ
കാട്ടില്‍ കൊടും കാട്ടില്‍ ...
അന്നൊരുനാളില്‍ മാലാഖവന്നൂ
അവളുടെ മെയ്യില്‍ തൊട്ടുതലോടി
അന്നൊരുനാളില്‍ മാലാഖവന്നൂ
അവളുടെ മെയ്യില്‍ തൊട്ടുതലോടി
അന്നുവസന്തം പൂകൊണ്ടുമൂടി
വനദെവതയായി... അവളോ
വനദേവതയായി....
കാട്ടില്‍ മുളം കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
ഒരു കൊച്ചുമുല്ല..
ആരും കാണാതേ ആരോരുമറിയാതേ
ആകേ തളര്‍ന്നുപോയ് കൊച്ചുമുല്ല..
ലാലാ ലലലാല ലലലാല ലലലാലലാല..