പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടിയോടി വന്നു പൂക്കാലം
പൂത്തിടമ്പുമായ് കുരുന്നു പമ്പരം പിരിച്ചലഞ്ഞു പൂന്തെന്നല്‍
ഓലഞ്ഞാലി പാടി മഞ്ഞുവീണ രാവിലേതോ ശ്യാമമോഹ രാഗം
ഓലഞ്ഞാലി പാടി മഞ്ഞണിഞ്ഞ കൊമ്പിലേതോ ശ്യാമരാഗം
പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടിയോടി വന്നു പൂക്കാലം
എന്‍ ലോകം ഈ സ്വപ്നലോകം..പാഠങ്ങള്‍ ഈ ജീവിതം(2)
കേള്‍പ്പതെല്ലാം തുളുമ്പും പദങ്ങള്‍ കാണ്മതെല്ലാം വസന്തം
ഉള്ളിലെങ്ങും കിനാവിന് സുഗന്ധം വിലോല മൌനം
പൂത്തുലഞ്ഞുണര്ന്നതെന്റെ കാവ്യ ലോകം
നവ്യഭാവം പൂണ്ടുണര്‍ന്ന താളങ്ങള്‍..ഹേ..
(പൂക്കടമ്പിലിത്തിരി...)
ഈ ഗാനം എന്‍ സ്നേഹഗാനം..മേളങ്ങള്‍ എന്‍ ജീവനം
യൌവനത്തിന് വിലാസങ്ങളേല്ക്കാന് ബാല്യഭാവം മറയ്ക്കാം
തേന്‍ നിലാവിന് വികാരം നിറയ്ക്കാം വിഭാതരാഗം
നെഞ്ചിലൂര്ന്നു വീണുലഞ്ഞ വർണ്ണമാകാം
മോഹങ്ങള്‍ ഉള്ളലിഞ്ഞു ചേരുമ്പോള്‍...ഹേയ്.....
(പൂക്കടമ്പിലിത്തിരി...)