അരമണികിങ്ങിണി കിലുങ്ങി
അമൃതകുംഭങ്ങള്‍ കുലുങ്ങി
പൌര്‍ണ്ണമിയിഴനെയ്ത വെണ്‍പട്ടു ചേല
പാല്‍ക്കടല്‍ തിരപോലിളകി
അരമണി......
വരവര്‍ണ്ണിനി ഞാന്‍ മന്ദഹസിച്ചാല്‍
വസന്താഗമമാകും
വരവര്‍ണ്ണിനി നീ മന്ദഹസിച്ചാല്‍
വസന്താഗമമാകും
ഭാവങ്ങള്‍ പൂക്കും മുദ്രകള്‍ കണ്ടാല്‍
ലോകങ്ങള്‍ ഉണര്‍ന്നാടും(2)
സാഗരനീലിമ ചിമിഴുകളാക്കിയ
ലോലവിലോചനങ്ങള്‍ (2)
തേടിയെന്‍ നാഥന്‍ അരികിലണഞ്ഞു
താളങ്ങള്‍ പൂത്തുലഞ്ഞു
അരമണി....
ഭാവഗംഗകള്‍ പാടിയൊഴുകുമീ
ദേവലോകനടനം(2)
ഏറ്റുവാങ്ങുമോ നെഞ്ചിലേറ്റുമോ
ഈ വികാരചലനം? (2)
മധുരഗാനമേള ഇതു മദനനൃത്തമേളാ
മധുരഗാനമേള ഇതു മദനനൃത്തമേളാ..
മധുരഗാനമേളാ...........
ആ............ആ............