[english words from an apparent cabaret dance]
പ്രേമിച്ചുപോയീ നിന്നെ ഞാന്‍
മോഹിച്ചുപോയീ നിന്നെ ഞാന്‍ (പ്രേമിച്ചു ..(2))
സരിഗമയാകും മധുരിമയാകും (2)
ആനന്ദത്തിന് സംഗീതം നീ
ലാവണ്യമേകും ജീവനില്‍
ഓ..ഓ..ലാവണ്യമേകും ജീവനില്‍
ഉടലുകള്‍ പൂക്കും രാത്രിയില്‍
നിഴലുകള്‍ ചേരും വേളയില്‍ (ഉടലുകള്‍ ..)
ലഹരിയില്‍ ലഹരിയില്‍ മുങ്ങി
ചിറകുകള് കൊണ്ട് ചിറകുകള് തുന്നി
നിന്റെ അരികില്‍ വന്നൂ (പ്രേമിച്ചു (2))
മലരുകള്‍ ചൂടും കണ്ണുകള്‍
മധുകണമൂറും ചുണ്ടുകള്‍ (മലരുകള്‍ ..)
അനുപദമെന്നെ തരളിതനാക്കി
തരളിതനെന്നെ പുളകിതനാക്കി
നീയെന്‍ അരികില്‍ നില്കൂ (പ്രേമിച്ചു (2))