Araliyum kadaliyum

അരളിയും കദളിയും
Work
Year
Language

അരളിയും കദളിയും പൂവിടും കാടിന്‍റെ
കരളിലിരുന്നു പൊന്‍‌മുരളിയൂതും
അറിയാത്ത പാട്ടുകാരാ നിന്‍റെ-
യരികിലേക്കിന്നു ഞാനോടിവന്നു
ഓടിവന്നു....
(അരളിയും)

മധുരമാമേതോ മകുടിതന്‍ നാദം
കേട്ടുണരുന്ന നാഗിനിപോലെ
പാടി വിളിക്കുന്ന പാല്‍ക്കടലിന്‍‌നേര്‍ക്ക്
പായുന്ന വാഹിനിപോലെ
അണയുന്നു! ഓടിയണയുന്നു
(അരളിയും)

അളിനീലവേണിയഴിഞ്ഞുലഞ്ഞഞ്ജന
പരിവേഷമാര്‍ന്നൊരു ചേലില്‍
ആദിജന്മത്തില്‍ നീ കണ്ടുകൊതിച്ചവ-
ളാണിന്നും പിന്‍‌തുടരുന്നു
തിരയുന്നു! നിന്നെ തിരയുന്നു
(അരളിയും)

araḽiyuṁ kadaḽiyuṁ pūviḍuṁ kāḍinṟĕ
karaḽilirunnu pŏn‌muraḽiyūduṁ
aṟiyātta pāṭṭugārā ninṟĕ-
yarigilekkinnu ñānoḍivannu
oḍivannu....
(araḽiyuṁ)

madhuramāmedo maguḍidan nādaṁ
keṭṭuṇarunna nāginibolĕ
pāḍi viḽikkunna pālkkaḍalin‌nerkk
pāyunna vāhinibolĕ
aṇayunnu! oḍiyaṇayunnu
(araḽiyuṁ)

aḽinīlaveṇiyaḻiññulaññañjana
pariveṣamārnnŏru selil
ādijanmattil nī kaṇḍugŏdiccava-
ḽāṇinnuṁ pin‌tuḍarunnu
tirayunnu! ninnĕ tirayunnu
(araḽiyuṁ)