അരളി തുളസി രാജമല്ലി
അരമണി ചാര്‍ത്തിയ മുല്ലവള്ളി
വസന്തത്തിന്‍ നന്ദിനികള്‍ - നിങ്ങള്‍
വസുമതി വളര്‍ത്തും സുന്ദിരികള്‍
മഞ്ഞില്‍ കുളിപ്പിക്കും വെയലത്തു തോര്‍ത്തിക്കും
മഞ്ഞമുണ്ടുടുപ്പിക്കും വളര്‍ത്തമ്മ മഞ്ജീര മണിയിക്കും
അളകള്‍ ചീകിച്ചു് തിലകങ്ങള്‍ ചാര്‍ത്തിച്ചു്
കുളിര്‍തെന്നലൂഞ്ഞാലാടിക്കും
(അരളി)
ചിത്തിരത്തുമ്പികള്‍ കാലത്തും വൈകിട്ടും
നൃത്തം പഠിപ്പിക്കും - കഥകളിനൃത്തം പഠിപ്പിക്കും
കിളിപ്പാട്ടു പാടും കീര്‍ത്തനം ചൊല്ലും
കിളിമരപ്പൊത്തിലെ കുയിലമ്മ
(അരളി)