പഞ്ചബാണനെന്‍ ചെവിയില്‍ പറഞ്ഞൂ നിന്റെ
പതിനേഴുവസന്തങ്ങള്‍ കഴിഞ്ഞൂ
കണ്ണെഴുതി.. പൊട്ടുതൊട്ടു..
കണ്ണെഴുതി പൊട്ടുതൊട്ടു കരുതിയിരുന്നൊളൂ
ഇന്നുവരും ഇന്നുവരും നായകന് ആത്മ നായകന്...
(പഞ്ചബാണന്‍...)
കണ്മയക്കും ചിരിയുമായ് സുന്ദരമാം മൊഴിയുമായ്
നിന്നരികില്‍ വരുമ്പോള്‍ നീയെന്തു ചെയ്യും?
വിരഹശോകം ഭാവിച്ചു വിജനമാം മണിയറയില്‍
വീണയും വായിച്ചു ഞാനിരിക്കും
(പഞ്ചബാണന്‍...)
പ്രേമവാക്യപുഷ്പങ്ങള്‍ നിന്നെവന്നു മൂടുമ്പോള്‍
രോമഹര്‍ഷം വരുമ്പോള്‍ നീയെന്തു ചെയ്യും?
മെല്ലെഞാന്‍ മാറിയെന്റെ മുല്ലമലര്‍മെത്തയില്‍
കള്ളയുറക്കം നടിച്ചു പോയ്ക്കിടക്കും
(പഞ്ചബാണനെന്‍...)