മിഴികളില്‍ ദാഹം ഉണര്‍ന്നീടുമ്പോള്‍
മൊഴികളില്‍ രാഗങ്ങള്‍ ഞാന്‍ പാടുമ്പോള്‍
ഹൃദയത്തില്‍ കാമന്റെ പൂവമ്പഞ്ചും
പൂനഖ ചിത്രങ്ങള്‍ തീര്‍ക്കെ....
മണിത്തിങ്കൾ ശലഭം
ചിറകുകള് നീര്‍ത്തി പറക്കും
കരളിലെ തിരകളില്‍ കാമം ഉണർന്നിടും
ലാസ്യം നുരഞ്ഞിടും
മോഹവീണ മീട്ടി നീയെന്‍ മുന്നില്‍ വാ
നീ പാടും മദന കവിതകള്‍
ഞാന്‍ ആടാം രതിതന്‍ ലഹരിയുമായ്..
മിഴികളില്‍ ദാഹം ഉണര്‍ന്നീടുമ്പോള്‍
മൊഴികളില്‍ രാഗങ്ങള്‍ ഞാന്‍ പാടുമ്പോള്‍
പൂഞ്ചേലയിൽ ഞൊറിപ്പൂക്കളോടെ
പൂരോത്സവത്തില്‍ ഞാനാടുമ്പോള്‍...(പൂഞ്ചേലയിൽ..)
പുല്കീടുവാന്...നീ വരൂ....
രജനികള്‍ തോറും..രഹസ്യമായ്
രതിസുഖസാരെ രമിച്ചിടുമ്പോള്‍
ദാഹം വിടരുമെന്നില് കിനിയുമീ
നിൻ രാഗം പകർന്നിടുന്നൂ....
മിഴികളില്‍ ദാഹം ഉണര്‍ന്നീടുമ്പോള്‍
മൊഴികളില്‍ രാഗങ്ങള്‍ ഞാന്‍ പാടുമ്പോള്‍
വാത്സ്യായനൻ തന് മന്ത്രമോടെ
കാമശരങ്ങള്‍ ഞാന്‍ തേടുന്നൂ ..(വാത്സ്യായനൻ..)
ആശ്ലേഷിക്കാന്‍ നീ വരൂ...
മനസ്സുകള്‍ തമ്മില്‍ അടുത്തിടുമ്പോള്‍
ഞരമ്പുകള്‍ തമ്മില്‍ പിണഞ്ഞിടുമ്പോള്‍
കാമം ഉണരുമെന്നിൽ കിനിയുമീ
നിൻ താളം പകര്ന്നിടുമോ....
(മിഴികളില്‍ ദാഹം...)