വെൽക്കം വെൽക്കം...ഓ മൈ ഡാർളിങ്ങ് ഡാർളിങ്ങ്
വെൽക്കം വെൽക്കം...ഓ മൈ ഡാർളിങ്ങ് ഡാർളിങ്ങ്....
സൗന്ദര്യമേ നിന്റെ സംഗീതം
ഈ മനസ്സിന്റെ താളങ്ങൾ തെറ്റുന്നു
മോഹത്തേരേറി....എന്നിൽ അണയൂ നീ...
(വെൽക്കം വെൽക്കം...)
സഖിയെന്റെ സ്വപ്നത്തിൽ ഉണരുന്നൂ എൻ മോഹങ്ങൾ
മനസ്സിന്റെ പൊൻ കിളിവാതിൽ തുറക്കുന്നൂ ആ നിമിഷങ്ങൾ...
ഉള്ളം തുടിക്കുന്നൂ...മോഹം ഉണർത്തുന്നൂ
സൗന്ദര്യമേ നിന്നെ പുൽകാൻ...
നെഞ്ചിൻ തുടിതാളം കേൾക്കുന്നു സംഗീതം
സുന്ദരി നീയെന്നിൽ വരുമോ.....
വന്നു ഞാൻ കണ്ടു...എൻ ഹൃദയം തുടി കൊട്ടി
ഒരു നൃത്തം നീ ആടി...എൻ ഹൃദയത്തിൻ താളത്തിലായ്...
(വെൽക്കം വെൽക്കം...)
ഇളങ്കാറ്റിൽ ചെറുതാളത്തിൽ ഉലയുന്ന നിൻ കാർകൂന്തൽ
തഴുകുന്നൂ എൻ മോഹങ്ങൾ...മീട്ടുന്നൂ ആ സംഗീതം
സൗന്ദര്യധാമമേ...ഒന്നെന്നിൽ അണയൂ...
മോഹങ്ങൾ തഴുകിയുണർത്തൂ....
എന്നിൽ വികാരങ്ങൾ പീലിവിടർത്തുന്നു
സുന്ദരി എന്നിലേയ്ക്കണയൂ....
ദാഹം എൻ മോഹം ഉണർത്തും വികാരം
ഒരു ശ്രുതിയായ് ഒരു സ്വരമായ് ഒരു ലയമായ്
ഒന്നായിതാ....
(വെൽക്കം വെൽക്കം...)