പറന്നൂ പൊന്കിളികള്
ഉള്ളിന്നുള്ളില് പൊങ്ങിപ്പൊങ്ങീ
പ്രകാശം മാളിക പണിയും
പ്രതീക്ഷാ താഴ്വരയോരം
ദലങ്ങള്‍ താളം തുള്ളും കാറ്റിന്
തങ്കത്തേരില്‍ ശീതത്തങ്കത്തേരില്
(പറന്നൂ....)
കടിഞ്ഞൂല്ക്കനവിനു വീണ്ടും
നിറങ്ങള്‍ മുഖമറയേകി
സ്വകാര്യങ്ങള്‍ സ്വയം തേങ്ങും
അരങ്ങില്‍ നായകനാക്കി...(കടിഞ്ഞൂല്‍....)
മിനുങ്ങും വെള്ളിച്ചുണ്ടപ്പൂവിന്
മൌനം നുള്ളിക്കണ്ണില് ശൃംഗാരം ചാര്‍ത്തി
(പറന്നൂ....)
നനഞ്ഞൂ വെയിലിലുണങ്ങീ
ദിനങ്ങള്‍ കൊഴിയുകയായീ
ഒരിക്കല്‍ നിന് മിഴിക്കുമ്പിൾക്കുരുന്നില്
കവിത പിറന്നൂ....(നനഞ്ഞൂ...)
തുളുമ്പും സ്വര്‍ണ്ണക്കമ്പി നാദം
നെഞ്ചില്‍ വിങ്ങും വീണാസംഗീതം പോലെ
(പറന്നൂ....)(2)