Anyajidalil viriyum

അഞ്ചിതളില്‍ വിരിയും
Year
Language

അഞ്ചിതളില്‍ വിരിയും ലലല ലലല ലലലലാ
അല്ലിമലര്‍ക്കൊടിയില്‍
ശലഭമായ് രണ്ടു പുളകമായ്
മനസ്സുകള്‍ കൊണ്ട് മധുരമായ്
പാടാം ഈണം പങ്കിടാം

ഹീയായോ ഹീയായോ...
ലലലാ.........

മലര്‍ക്കുടങ്ങള്‍ മനസ്സുനുള്ളി വിരിച്ചശയ്യാതലത്തിനുള്ളില്‍
ഇക്കിളിതന്‍ നല്‍ക്കുളിരില്‍ ഇത്തിരിനാം ചേര്‍ന്നുറങ്ങീടാം
ഒരുവാസന്തമൊരുഹേമന്തമിതിലേ വന്നു പോയിടും
എന്നും നിന്നെ പുല്‍കാനായി ചെല്ലക്കാറ്റും മുല്ലപ്പൂവും
പിന്നെയീഞാനും

ഇണക്കിളിനീയടുത്തിരുന്നാല്‍ ഇലക്കുമ്പിളില്‍
മധുപകരാം
ഇല്ലിമുളം ചില്ലകളില്‍ ലല്ലലം പാടിയാടാം
പവിഴം പൂണ്ട പനിനീര്‍ച്ചുണ്ടില്‍ പനിനീര്‍കൊണ്ടു ചുംബനം
എന്നും നല്‍കാനോങ്ങുന്നല്ലോ എന്നില്‍ പൂക്കും കള്ളപ്പൂവിന്‍
പിഞ്ചുമോഹങ്ങള്‍

añjidaḽil viriyuṁ lalala lalala lalalalā
allimalarkkŏḍiyil
śalabhamāy raṇḍu puḽagamāy
manassugaḽ kŏṇḍ madhuramāy
pāḍāṁ īṇaṁ paṅgiḍāṁ

hīyāyo hīyāyo...
lalalā.........

malarkkuḍaṅṅaḽ manassunuḽḽi viriccaśayyādalattinuḽḽil
ikkiḽidan nalkkuḽiril ittirināṁ sernnuṟaṅṅīḍāṁ
ŏruvāsandamŏruhemandamidile vannu poyiḍuṁ
ĕnnuṁ ninnĕ pulgānāyi sĕllakkāṭruṁ mullappūvuṁ
pinnĕyīñānuṁ

iṇakkiḽinīyaḍuttirunnāl ilakkumbiḽil
madhubagarāṁ
illimuḽaṁ sillagaḽil lallalaṁ pāḍiyāḍāṁ
paviḻaṁ pūṇḍa paninīrscuṇḍil paninīrgŏṇḍu suṁbanaṁ
ĕnnuṁ nalgānoṅṅunnallo ĕnnil pūkkuṁ kaḽḽappūvin
piñjumohaṅṅaḽ