അഞ്ജനമിഴികൾ നിറഞ്ഞു
ഭൂമിക്കു നൊമ്പരം കരൾ കവിഞ്ഞു
അണ പൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ
അവളുടെ ഹരിതാംബരം നനഞ്ഞു
(അഞ്ജന...)
പുലരിയിലാദ്യത്തെ പൂവുകൾ ചൂടിച്ച
പുളകവുമായ് ഭൂമി കാത്തിരുന്നു
ഉദയദിവാകര സംഗമം നേടിയ
നിമിഷങ്ങൾ നിർവൃതിയായിരുന്നു
പ്രണയ വിശുദ്ധി തൻ പ്രണവമായ് തീർന്നപ്പോൾ
ഹൃദയേശ്വരൻ സൂര്യനായിരുന്നു
(അഞ്ജന...)
añjanamiḻigaḽ niṟaññu
bhūmikku nŏmbaraṁ karaḽ kaviññu
aṇa pŏṭṭiyŏḻugumī aśrupravāhattil
avaḽuḍĕ haridāṁbaraṁ nanaññu
(añjana...)
pulariyilādyattĕ pūvugaḽ sūḍicca
puḽagavumāy bhūmi kāttirunnu
udayadivāgara saṁgamaṁ neḍiya
nimiṣaṅṅaḽ nirvṛtiyāyirunnu
praṇaya viśuddhi tan praṇavamāy tīrnnappoḽ
hṛdayeśvaran sūryanāyirunnu
(añjana...)