Anuraagappulavakkil

അനുരാഗപ്പുഴവക്കിൽ
Year
Language

അനുരാഗപ്പുഴവക്കിൽ
അല്ലിയാമ്പൽ പൂക്കുമ്പോൾ
അന്നാദ്യം കണ്ടു നിന്നെ
അരിമുല്ലപ്പെൺകിടാവേ
കരിനീലക്കണ്ണെഴുതി
കാട്ടു കൈതപ്പൂ ചൂടി
ഒരുപാടു നാളായ് നിന്നെ
കൊതിയോടെ കാത്തുനില്പൂ
(അനുരാഗ...)

അമ്പിളിത്തോടയും പൊൻവളയും നീല
വെണ്ണിലാക്കോടിയും കൊണ്ടു വരാം
എടുത്തൊന്നു ചൂടുവാനായ് പൂ വിടർത്താം നിന്നെ
മലർത്താലി ചാർത്തും നാളടുത്തു പോയി
(അനുരാഗ...)

ഇന്നുമെന്നുള്ളിലെ മൺകുടിലിൽ കുഞ്ഞു
ചന്ദനജാലകം നീ തുറന്നു
കണിക്കൊന്ന പൂത്തപോൽ നീ മുന്നിൽ നിൽക്കവേ
മനസ്സിൽ നിന്നോ കേട്ടൂ വേണുഗാനം
(അനുരാഗ...)

anurāgappuḻavakkil
alliyāmbal pūkkumboḽ
annādyaṁ kaṇḍu ninnĕ
arimullappĕṇgiḍāve
karinīlakkaṇṇĕḻudi
kāṭṭu kaidappū sūḍi
ŏrubāḍu nāḽāy ninnĕ
kŏdiyoḍĕ kāttunilbū
(anurāga...)

ambiḽittoḍayuṁ pŏnvaḽayuṁ nīla
vĕṇṇilākkoḍiyuṁ kŏṇḍu varāṁ
ĕḍuttŏnnu sūḍuvānāy pū viḍarttāṁ ninnĕ
malarttāli sārttuṁ nāḽaḍuttu poyi
(anurāga...)

innumĕnnuḽḽilĕ maṇguḍilil kuññu
sandanajālagaṁ nī tuṟannu
kaṇikkŏnna pūttabol nī munnil nilkkave
manassil ninno keṭṭū veṇugānaṁ
(anurāga...)