Anuraagame anuraagame

അനുരാഗമേ അനുരാഗമേ
Year
Language

ആ....
അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തില്‍നി-
ന്നാദ്യത്തെ പൂവില്‍ നിന്ന-
മൃതുമായ് നീയുണർന്നൂ
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ്‌ വിടർന്നൂ
(അനുരാഗമേ....)

നിന്‍ പനിനീര്‍പ്പുഴ ഒഴുകിയാലേ
നിത്യഹരിതയാകൂ.. പ്രപഞ്ചം
നിത്യഹരിതയാകൂ...
അസ്ഥികള്‍ക്കുള്ളില്‍ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ.. ഭൂമിയോ-
രക്ഷയപാത്രമാകൂ..
(അനുരാഗമേ...)

നിന്‍ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകള്‍ പാടൂ... ഋതുക്കള്‍
പീലിവിടര്‍ത്തിയാടൂ...
അന്തരാത്മാവില്‍ നീ ജ്വലിച്ചുനിന്നാലേ
ഐശ്വര്യപൂര്‍ണ്ണമാകൂ... ജീവിതം
ഐശ്വര്യപൂര്‍ണ്ണമാകൂ...
അനുരാഗമേ.....

സഗരിസനി സരിരിസനി രിസനിപഗ പഗരിസരി.....
ഗഗരിസരിഗ രിരിസ നിസരി സസനിപനി.....
സസരി സസ രിരിസസ ഗരിസസനിനിപപഗഗ...
സരിഗരി പനിസനി ഗപനിപ രിഗപഗ സരിഗരി ഗപസനി
പനിസരി ഗരിരിഗരിരിഗ സനിനിസനിനിസ സരിഗപനിസരി
നിസരിഗപനിസ
പനിസരി ഗപനിസരിഗ പഗരിസനിപ സരിഗരിഗ....
നിസരിസനി പനിസനിസ
ഗരി സനിപ രിസ നിപഗ സനി പഗരി അനുരാഗമേ

ā....
anurāgame anurāgame
madhuramadhuramāmanurāgame
ādyattĕ svarattilni-
nnādyattĕ pūvil ninna-
mṛtumāy nīyuṇarnnū
yugabariṇāmaṅṅaḽilūḍĕ nī
yugmagānamāy‌ viḍarnnū
(anurāgame....)

nin paninīrppuḻa ŏḻugiyāle
nityaharidayāgū.. prabañjaṁ
nityaharidayāgū...
asthigaḽkkuḽḽil nī tabassirunnāle
akṣayabātramāgū.. bhūmiyo-
rakṣayabātramāgū..
(anurāgame...)

nin sŏḍi pūmbŏḍi sūḍiyāle
nīlamuḽagaḽ pāḍū... ṛtukkaḽ
pīliviḍarttiyāḍū...
andarātmāvil nī jvaliccuninnāle
aiśvaryabūrṇṇamāgū... jīvidaṁ
aiśvaryabūrṇṇamāgū...
anurāgame.....

sagarisani saririsani risanibaga pagarisari.....
gagarisariga ririsa nisari sasanibani.....
sasari sasa ririsasa garisasaninibabagaga...
sarigari panisani gabaniba rigabaga sarigari gabasani
panisari garirigaririga saninisaninisa sarigabanisari
nisarigabanisa
panisari gabanisariga pagarisaniba sarigariga....
nisarisani panisanisa
gari saniba risa nibaga sani pagari anurāgame