മുല്ലപ്പൂമണമുതിര്ക്കും കുളിര്‍കാറ്റേ
മുളംകാടിന് മുണ്ടുലയ്ക്കും കുസൃതിക്കാറ്റേ
കൊളുന്തുനുള്ളും യുവതികളെ തഴുകിവരും നീയെന്റെ
കരളെടുത്ത കാമുകനെ കണ്ടോ?
ലല്ലാലാലലലലാ.......
മുല്ലപ്പൂമണമുതിര്ക്കും........
ലല്ലാലലലാ.........
മുത്തോലക്കുടചൂടി മയില്പ്പീലിക്കതിര്ചൂടി
മാലപ്പൂക്കാവടി നീയാടിയപ്പോള്
നിന്റെ യൌവ്വനക്കനവിന് തിരുമുറ്റത്തെങ്ങാനും
എന്റെ കാമദേവനെ നീ കണ്ടോ?
അവനെയ്ത ഏഴുമുനപ്പൂവമ്പു കണ്ടോ?
ലല്ലാലാലലലല.........
മുല്ലപ്പൂമണമുതിര്ക്കും..........
ഹോയ് ഹോയ് ഹോയ്
നെല്ലോലപ്പട്ടുചൂടി ഇളംതൂവല്‍ മുടിചൂടി
മാരിപ്പൂവേലകള് നീയാടിയപ്പോള്
നിന്റെ വെള്ളിത്തേരു പോകും പാതവക്കിലെങ്ങാനും
എന്റെ പ്രാണേശ്വരനെ നീ കണ്ടോ?
അവനാടും പുഷ്പനൃത്തമെങ്ങാനും കണ്ടോ?
ലല്ലാലാലലലല.........
മുല്ലപ്പൂമണമുതിര്ക്കും..........