Anumadiyegu

അനുമതിയേകു
Work
Year
Language

അനുമതിയേകൂ മനസ്സിലെ ദേവി
അ........
അനുമതിയേകൂ മനസ്സിലെ ദേവി
അനുഗ്രഹമേകൂ സരസിജ റാണി
നിന്‍ സന്നിധിയില്‍ അനുദിനം പാടാന്‍ (2)
(അനുമതിയേകൂ)

നിന്‍റെയോമല്‍ വീണാനിനാദം
എന്‍റെ കരളില്‍ മുഴങ്ങേണം
(നിന്‍റെയോമല്‍ )
നിന്‍ ശ്രീലയ ശ്രീലനടനം.. (2)
എന്നും എനിയ്ക്കായി അരുളേണം
കണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)
കാമിനി നാദസ്വരൂപിണി (2)
(അനുമതിയേകൂ)

നിന്‍ രാഗത്തിന്‍ കല്ലോലങ്ങളില്‍
എന്‍റെ സിരകള്‍ ത്രസിക്കേണം
(നിന്‍ രാഗത്തിന്‍ )
നിന്‍റെ തൂവിരല്‍ തൂവലായി ഞാന്‍ (2)
എന്നും ലാളനം ഏല്‍ക്കണം
കണ്ണുകളില്ലാതെ കാണ്മൂ നിന്നെ (2)
രാഗിണി ഹംസവികാരിണി (2)
(അനുമതിയേകൂ)

anumadiyegū manassilĕ devi
a........
anumadiyegū manassilĕ devi
anugrahamegū sarasija ṟāṇi
nin sannidhiyil anudinaṁ pāḍān (2)
(anumadiyegū)

ninṟĕyomal vīṇāninādaṁ
ĕnṟĕ karaḽil muḻaṅṅeṇaṁ
(ninṟĕyomal )
nin śrīlaya śrīlanaḍanaṁ.. (2)
ĕnnuṁ ĕniykkāyi aruḽeṇaṁ
kaṇṇugaḽillādĕ kāṇmū ninnĕ (2)
kāmini nādasvarūbiṇi (2)
(anumadiyegū)

nin rāgattin kallolaṅṅaḽil
ĕnṟĕ siragaḽ trasikkeṇaṁ
(nin rāgattin )
ninṟĕ tūviral tūvalāyi ñān (2)
ĕnnuṁ lāḽanaṁ elkkaṇaṁ
kaṇṇugaḽillādĕ kāṇmū ninnĕ (2)
rāgiṇi haṁsavigāriṇi (2)
(anumadiyegū)