ലീലാതിലകം അണിഞ്ഞു വരുന്നൊരു
ലാവണ്യവതീ പ്രേമവതീ നിന്
നീലാന്ജന മിഴിമുനകള്‍
എന്‍ മനോരാജ്യം പിടിച്ചടക്കി
എന്നെ കീഴടക്കി
തുടിച്ചുയര്‍ന്നും കിതച്ചമര്ന്നും
നെടുവീര്‍പ്പിടും നിന് നെഞ്ചിനും
പുതിയൊരു വെണ്‍ചന്ദനത്തിന്‍ സൌരഭ്യം
അതിന്റെ ചിറകിനു കീഴിലെന്റെ
ആവേശങ്ങളെ
നീയുറക്കൂ നീയുറക്കൂ
നഖം കടിച്ചും വിരല്‍ പിണച്ചും
മുഖം കുനിക്കും നിന് ലജ്ജയ്ക്ക്
പുതിയൊരു
മൂകാഭിലാഷത്തിന് സൌന്ദര്യം
അതിന്റെ കവില്ത്തടമാകെയെന്റെ
അനുരാഗംകൊണ്ട്
തുടുപ്പിക്കൂ തുടുപ്പിക്കൂ