ദേവന്റെ കോവിലിൽ കൊടിയേറ്റ്, ഇന്നെൻ
ദേവിതൻ കാവിൽ മുടിയേറ്റ്
ദേവനും ദേവിക്കും ചിത്തിരക്ക്ടാത്തിക്കും
തേനാരി തീർത്ഥത്തിൽ നീരാട്ട്, പൊന്നും
തിരുവോണനാളില്‍ ആറാട്ട്
(ദേവന്റെ കോവിലിൽ....)
തെന്മലയല്ലോ കൊമ്പനാന സ്വർണ്ണ-
ത്തിടമ്പേറ്റി നിൽക്കും കൊമ്പനാന
തെയ്യം തകതിന്തം തെയ്യന്നം താന
തെക്കൻ കാറ്റിന്റെ തില്ലാന
ആ...ആ...ആ....
(ദേവന്റെ കോവിലിൽ....)
വെള്ളാരംകുന്നിൽ വേലകളി സ്വപ്ന-
വേരോടും കല്ലിൽ കണ്യാർകളി
അല്ലി അരി നെല്ലി അകത്തമ്മ ചൊല്ലി
അനിഴം പെണ്ണിന്റെ തിരുവേളി
ആ...ആ...ആ....
ദേവന്റെ കോവിലിൽ കൊടിയേറ്റ്....
കണ്ണിൽ കിനാവിൻ കളമെഴുത്ത് എന്റെ
കരളിൽ പുളകത്തിൻ കളഭച്ചാർത്ത്
എട്ടും പൊട്ടും തിരിയാത്തൊരെന്നിലും
ഏതോ വികാരത്തിൻ തുയിലുണർത്ത്
(ദേവന്റെ കോവിലിൽ....)