അങ്കിൾ സാന്താക്ലോസ്, കം വിത്ത് അസ് ഇൻ ദിസ് നൈറ്റ്- 2
ഹേ ഹേ ഹേ ഹേ മഞ്ഞിനുപോലും കുളിരുന്നു ലല്ലലല്ല ലാ
മരങ്ങൾപോലും കോച്ചുന്നു ലല്ലലല്ല ലാ
ഹേ മഞ്ഞിനുപോലും കുളിരുന്നു ലല്ലലല്ല ലാ
ഹേ മരങ്ങൾപോലും കോച്ചുന്നു ലല്ലലല്ല ലാ
നക്ഷത്രങ്ങൾ വഴികാണിയ്ക്കും ക്രിസ്തു പിറന്ന മഹാരാത്രി
ഡിസംബർമാസ മഹാരാത്രി ഇത്
ക്രിസ്ത്യാനികളുടെ ശിവരാത്രി
ഹേ മഞ്ഞിനുപോലും കുളിരുന്നു ലല്ലലല്ല ലാ
ഹേ മരങ്ങൾപോലും കോച്ചുന്നു ലല്ലലല്ല ലാ
വാ വാ വാ അങ്കിൾ സാന്താക്ലോസ്സ് - 4
പടിഞ്ഞാറെ മാനത്തു പകൽ മരിച്ചു
പക്ഷെ ശവപ്പെട്ടിക്കൊരുത്തനും വന്നില്ല
(പടിഞ്ഞാറെ....)
വരുന്നെങ്കിൽ വരട്ടെന്റെ വറീച്ചാ
വഴിമാറി നടക്കെടാ കുട്ടപ്പാ
നക്ഷത്രങ്ങൾ വഴികാണിയ്ക്കും ക്രിസ്തു പിറന്ന മഹാരാത്രി
ഡിസംബർമാസ മഹാരാത്രി ഇത്
ക്രിസ്ത്യാനികളുടെ ശിവരാത്രി
ഹേ മഞ്ഞിനുപോലും കുളിരുന്നു ലല്ലലല്ല ലാ
ഹേ മരങ്ങൾപോലും കോച്ചുന്നു ലല്ലലല്ല ലാ
പപ്പര പപ്പപ്പാ പര ഡും ഡും ഡും ഡും
പര പപ്പര പപ്പപ്പാ മതി നിറുത്തെടാ ഗുണ്ടപ്പാ
അപ്പവും വീഞ്ഞും മിശിഹായ്ക്ക്
അരത്തൊണ്ട് കള്ളിനി നമ്മൾക്ക്
(അപ്പവും....)
അന്തിയും പുലരിയും മാനത്തോ ?
അന്തപ്പന്റെ ഷാപ്പിന്റെ മൂലയ്ക്കോ ?
കാളിയെന്നെപ്പറ്റിച്ചേ - കള്ളിൽ വെള്ളം ചേർത്തേ
ഞാനുമൊന്നു പറ്റിച്ചേ - കള്ളപ്പണം കൊടുത്തേ
(കാളിയെന്നെപ്പറ്റിച്ചേ.....) - 4