കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ...(2)
കാണാപ്പെരുമരമതിലങ്ങൊരു കൂടുണ്ടേ...ചെറു കൂടുണ്ടേ...
പോരുന്നോ...പോരുന്നോ...ചെറു കുഞ്ഞാറ്റക്കിളിമകളേ....
കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ...
പെരുമരമുണ്ടേ......മരമുണ്ടേ......
പാലൊണ്ടേ...തേനൊണ്ടേ...ഒത്തുകൊറിക്കാന് തെനയൊണ്ടേ ...
മഞ്ഞില്‍ ചെറു ചൂടു പുതയ്ക്കാന്‍
ചെറകൊണ്ടേ.....എന്‍ ചെറകൊണ്ടേ
പോരുന്നോ...പോരുന്നോ...ചെറു കുഞ്ഞാറ്റക്കിളിമകളേ....
കുഞ്ഞാറ്റക്കിളിമകളേ....
തെരുതെരെ ചൊരിയുന്നൊരരിമുല്ലപ്പൂവിന്റെ-
മണമെങ്ങും മറക്കുവാന്‍ കഴിയില്ലെന്നൊരുവരി-
ക്കവിതയ്ക്കു വകയുണ്ടെന്നിരിക്കുമ്പം കളിപറഞ്ഞൊരു-
കൊച്ചുകുരുവിക്കുഞ്ഞൊരു കുടം തേന്‍ കുടിച്ചടിപിടി-
യലശണ്ഠ നടന്നെന്നു പറയുന്ന കഥയിതു-
ശരിയല്ലന്നലയുമ്പം കെതയ്ക്കുന്ന തലതല്ലിക്കാറ്റേ......
കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ ...
പെരുമരമുണ്ടേ......മരമുണ്ടേ......
രാവോളം പാടിയുറക്കാന്‍ പാട്ടൊണ്ടേ..പാട്ടൊണ്ടേ......
ചാവോളം കൂടെയിരിക്കാന്‍ ഞാനൊണ്ടേ..ഞാനൊണ്ടേ......
വാനോളം പ്രേമം പകരാന്‍ കരളൊണ്ടേ...എന്‍ കരളൊണ്ടേ..
കുഞ്ഞാറ്റക്കിളിമകളേ.......
(തെരുതെരെ.........)
കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ..
കാണാപ്പെരുമരമതിലങ്ങൊരു കൂടുണ്ടേ...ചെറു കൂടുണ്ടേ...
പോരുന്നോ...പോരുന്നോ...ചെറു കുഞ്ഞാറ്റക്കിളിമകളേ....