ഹേയ് താരകറാണി മരതക റാണി എന്നു വിളിക്കും നിന്നെ ഞാൻ
തങ്കത്തേരു തെളിച്ചു വരും പൂപ്പന്തലു കെട്ടി ഒരുക്കും ഞാൻ
നാടു മുഴുക്കെ വിളിക്കും ഞാൻ നാലാളറിയെ കെട്ടും ഞാൻ
പെണ്ണേ നീ പൊന്നണിയുമ്പോൾ നാണിക്കാതെ
ഏറുമാടം മണിയറ തീർത്താൽ നാണിക്കാതെ
നാളെയല്ലേ ഇന്നിനി ഇന്നിനി നാണമില്ലാ പൂക്കൾ വിരിഞ്ഞു
എന്നോമലേ എന്നഴകേ
(താരകറാണി ...)
ഹേയ് കെട്ടു കഴിഞ്ഞിട്ടെന്താണ് ഹേയ് തന്താനേ തക തക താനെ
കെട്ടിയ പെണ്ണേ ചൊല്ലടിയേ തന്താനേ തക തക താനെ
മണിയറയിലെത്തിയിട്ടെന്താണു തന്താനേ തക തക താനെ
ഹേയ് പുതുമണവാട്ടിക്കെന്താന് തന്താനേ തക തക താനെ
മഞ്ഞു പെയ്തു കുളിരണൂ കുളിരണ രാവല്ലേ
തേൻ നിലാവേറ്റലിയണ നിറമുള്ള രാവല്ലേ
കണ്ണു നിറയെ കാണാനുള്ളൊരു രാവല്ലേ
കാതു നിറയെ കേൾക്കാനുള്ളൊരു രാവല്ലേ
(ഹേയ് താരകറാണി..)
ആട്ടിടയന്മാർ കണ്ടാലോ ഹേയ് തന്താനേ തക തക താനെ
പൊങ്കൽമാടു തെരഞ്ഞാലോ തന്താനേ തക തക താനെ
സൂര്യകാന്തി അറിഞ്ഞാലോ ഹേയ് തന്താനേ തക തക താനെ
ചെണ്ടുമല്ലി പൊഴിഞ്ഞാലോ തന്താനേ തക തക താനെ
പുതുമഴയേറ്റു നനയണ കുളിരണ നാളല്ലേ
തെന്നലിൽ ആടി ആടിയുലയണ നാളല്ലേ
ഇത്ര നാളും കാത്തിരുന്നൊരു കനവല്ലേ
ഇത്ര നാളും ഉള്ളിൽ കരുതിയ നിനവല്ലേ
(ഹേയ് താരകറാണി..)