മാട്ടുപ്പൊങ്കൽ കാറ്റ് ഒരു പാൽക്കാരി പെണ്ണ്
വീട്ടുപ്പൊങ്കൽ കാറ്റ് ഒരു പൂക്കാരിപ്പെണ്ണ്
എന്നും എന്നും കൂടവഞ്ചിയിൽ എന്റെ ഒപ്പം വന്നെത്തും
മഞ്ഞിൽ മഴയിൽ വെയിലിൽ തണലിൽ വഴികൾ താണ്ടി
പെരുമല ഏറുമ്പോൾ
പൊന്നാണു പൊന്ന് പെണ്ണാണു പെണ്ണ് പാൽക്കാരി പെണ്ണാണു പൊന്നു (2)
(മാട്ടുപ്പൊങ്കൽ..)
കരിമ്പു പോലെ മധുരം അവൾ ചിലമ്പു പോലെ ചിന്നും
അവൾക്കും ഉണ്ടേ മനസ്സിനുള്ളിൽ ചെണ്ടുമല്ലി പൂന്തോട്ടം,
ആ കൈ തൊടുമ്പൊൾ തൊടുന്നതെല്ലാം നിറന്ന പൊന്നാണ് (കരിമ്പു പോലെ...)
അവൾ ചിരിച്ചാൽ കിഴക്കുദിക്കും അവൾക്കു തിങ്കൾ വിളക്കെടുക്കും
അവൾക്കു താര കുണുക്കുള്ള ലോലാക്ക്
പൊന്നാണു പൊന്ന് പെണ്ണാണു പെണ്ണ് പാൽക്കാരി പെണ്ണാണു പൊന്നു (2)
(മാട്ടുപ്പൊങ്കൽ..)
തൊടുന്നതെല്ലാം പൊന്ന് തൊഴുകൈക്കുടന്ന പൊന്ന്
മഞ്ഞു പെയ്യണ താഴ്വാരത്തിൽ അവൾക്കും ഇത്തിരി മണ്ണുണ്ട്
ഈ മഴക്കിലുക്കം വള കിലുക്കം തുടിച്ച മുത്തുണ്ടേ (തൊടുന്നതെല്ലാം പൊന്ന്...)
അവൾക്കുമുണ്ടേ കടത്തുവഞ്ചി തുഴഞ്ഞു നീങ്ങും കൂടവഞ്ചി
കണ്ണടച്ചാൽ അക്കര എത്തും കേവഞ്ചി
പൊന്നാണു പൊന്ന് പെണ്ണാണു പെണ്ണ് പാൽക്കാരി പെണ്ണാണു പൊന്നു (2)
(മാട്ടുപ്പൊങ്കൽ..)