ഹൊയ്.... ആ....
അങ്ങേ മലവാഴുന്ന ദൈവങ്ങളേ
ഇങ്ങേ മലകാക്കുന്ന ദേവികളേ
ആ... നാടുകാക്കും തായേ കാളിയമ്മൻ മായേ
നാടുകാക്കും തായേ കാളിയമ്മൻ മായേ
ആ നാലുമലയിലെ ദേവീ ഘോരരൂപിണി ദേവീ
നാലുമലയിലെ ദേവീ ഘോരരൂപിണി ദേവീ
രക്ഷിക്കണേ ഞങ്ങളെ രക്ഷിക്കണേ - 2
ആ.... രക്ഷിക്കണേ എന്നും രക്ഷിക്കണേ
രക്ഷിക്കണേ എന്നും രക്ഷിക്കണേ
അങ്ങേ മലവാഴുന്ന ദൈവങ്ങളേ
മലദൈവങ്ങളേ
ഇങ്ങേ മലകാക്കുന്ന ദേവികളേ
മലദേവികളേ
ആ.. നാടു കാക്കും തായേ കാളിയമ്മൻ മായേ
നാടു കാക്കും തായേ കാളിയമ്മൻ മായേ
ആ... നാലുമലയിലെ ദേവീ ഘോരരൂപിണി ദേവീ
നാലുമലയിലെ ദേവീ ഘോരരൂപിണി ദേവീ
രക്ഷിക്കണേ ഞങ്ങളെ രക്ഷിക്കണേ - 2
രക്ഷിക്കണേ എന്നും രക്ഷിക്കണേ - 2
അവലു തരാം അമ്മേ നെയ്ച്ചോറു തരാം അമ്മേ - 2
നിറപറയും നിലവിളക്കും തന്നിടാം പൊന്നമ്മേ - 2
ഓ കതിർകുലയും മലർപ്പൊടിയും തന്നിടാം പൊന്നമ്മേ
കതിർകുലയും മലർപ്പൊടിയും തന്നിടാം പൊന്നമ്മേ -
കടുംതുടിയും മുളംതേനും തന്നിടാം പൊന്നമ്മേ - 2
അവലു തരാം അമ്മേ നെയ്ച്ചോറു തരാം അമ്മേ
തെച്ചിമാല ചാർത്തിടാം കുങ്കുമപ്പൊടി തൂകിടാം - 2
കരിങ്കോഴിയും മുട്ടനാടും തന്നിടാം പൊന്നമ്മേ - 2
അണിമുടിയും പുലിനഖവും ചാർത്തിടാം പൊന്നമ്മേ - 2
മഞ്ചണയും മലർവളയും ചാർത്തിടാം പൊന്നമ്മേ - 2
തെച്ചിമാല ചാർത്തിടാം കുങ്കുമപ്പൊടി തൂകിടാം - 2
(അങ്ങേ മലവാഴുന്ന.....)