Annekkunninnekkunn

അങ്ങേക്കുന്നിങ്ങേക്കുന്ന്
Year
Language

അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും
കൊന്നപ്പൂ ചൂടുന്ന കാവിലിറമ്പത്തും
കരളില്‍ കുളിരായ് വിരുന്നുവന്നു
തത്തിക്കൊത്തി പറക്കുന്ന തത്തമ്മപ്പെണ്ണേ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ

കദളീവനത്തില്‍ പോയിരുന്ന്
കവിതകള്‍ പാടി നടന്നിരുന്നു
പീലിനീര്‍ത്തി മയിലാടിവന്നു
താളമിട്ടു ചൂളമിട്ടു ഓടിനടന്നു
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ

ഗന്ധര്‍വന്‍ കാട്ടില്‍ പോയിരുന്നു
സുന്ദരിമാനിനെ കണ്ടിരുന്നു
കാട്ടുചോല പാട്ടുപാടി വന്നു
പൂവിറുക്കാന്‍ തേരിറങ്ങി കാട്ടില്‍ വന്നു

aṅṅekkunniṅṅekkunnānavarambattuṁ
kŏnnappū sūḍunna kāviliṟambattuṁ
karaḽil kuḽirāy virunnuvannu
tattikkŏtti paṟakkunna tattammappĕṇṇe
kiḽigiḽiye vā kiḽiyevā paiṅgiḽiye vā

kadaḽīvanattil poyirunn
kavidagaḽ pāḍi naḍannirunnu
pīlinīrtti mayilāḍivannu
tāḽamiṭṭu sūḽamiṭṭu oḍinaḍannu
kiḽigiḽiye vā kiḽiyevā paiṅgiḽiye vā

gandharvan kāṭṭil poyirunnu
sundarimāninĕ kaṇḍirunnu
kāṭṭusola pāṭṭubāḍi vannu
pūviṟukkān deriṟaṅṅi kāṭṭil vannu