Annedilinnedil odinadakkum sannaadee

അങ്ങേതിലിങ്ങേതില്‍ ഓടിനടക്കും ചങ്ങാതീ
Work
Year
Language

അങ്ങേതിലിങ്ങേതിലോടി നടക്കും
ചങ്ങാതീ ചങ്ങാതീ
ഇവിടത്തുകാരോടയലത്തുകാരനു
ഇണക്കമോ പിണക്കമോ?
(അങ്ങേതില്‍...)

പറയാനായിരം കഥകളുമായ് ഞാന്‍
ഒരുങ്ങിനില്‍ക്കും ദൂരെ (പറയാനായ്)
കണ്ടുചിരിച്ചവനരികില്‍ വരുമ്പോള്‍
പണ്ടില്ലാത്തൊരു നാണം
പണ്ടില്ലാത്തൊരു നാണം (കണ്ടുചിരിച്ചവൻ)
അഹഹാ...ഒഹൊഹോ....
(അങ്ങേതില്‍...)

വരുമെന്നു കരുതീ വരുമെന്നു കരുതീ
വിരുന്നൊരുക്കും വീട്ടില്‍
എന്മനസ്സമ്മതമൊന്നറിയിക്കാന്‍
എന്തെന്നില്ലാത്ത ദാഹം
അഹഹാ...ഒഹൊഹോ....
(അങ്ങേതില്‍...)

പകുത്തുനല്‍കും പകുത്തുനല്‍കും
പകല്‍ക്കിനാവിന്‍ മധുരം
എന്റേതാണവനെങ്കിലുമവനെ
സ്വന്തമാക്കാന്‍ മോഹം
അഹഹാ...ഒഹൊഹോ....
(അങ്ങേതില്‍...)

aṅṅediliṅṅediloḍi naḍakkuṁ
saṅṅādī saṅṅādī
iviḍattugāroḍayalattugāranu
iṇakkamo piṇakkamo?
(aṅṅedil...)

paṟayānāyiraṁ kathagaḽumāy ñān
ŏruṅṅinilkkuṁ dūrĕ (paṟayānāy)
kaṇḍusiriccavanarigil varumboḽ
paṇḍillāttŏru nāṇaṁ
paṇḍillāttŏru nāṇaṁ (kaṇḍusiriccavan)
ahahā...ŏhŏho....
(aṅṅedil...)

varumĕnnu karudī varumĕnnu karudī
virunnŏrukkuṁ vīṭṭil
ĕnmanassammadamŏnnaṟiyikkān
ĕndĕnnillātta dāhaṁ
ahahā...ŏhŏho....
(aṅṅedil...)

paguttunalguṁ paguttunalguṁ
pagalkkināvin madhuraṁ
ĕnṟedāṇavanĕṅgilumavanĕ
svandamākkān mohaṁ
ahahā...ŏhŏho....
(aṅṅedil...)