Annann doore

അങ്ങങ്ങ്‌ ദൂരെ
Year
Language

അങ്ങങ്ങു് ദൂരെ ചക്രവാളത്തില്‍
മങ്ങിമറഞ്ഞു നീ മാരിവില്ലേ
എങ്ങുന്നോ വന്നു എന്തിനോ വന്നു
എങ്ങോ പോയിമറഞ്ഞു
(അങ്ങങ്ങു്)

ചന്ദ്രിക പാരിനെ ചുംബിച്ചിടുന്നൊരീ
സുന്ദരമാകും വസന്തരാവില്‍
ചെന്താമരത്തോണിയൊന്നിലെന്‍ വീണാ
തന്തികള്‍ മീട്ടാന്‍ നീ വരില്ലേ
(അങ്ങങ്ങു്)

പൂങ്കുയില്‍ പാടാത്ത പൂക്കള്‍ വിരിയാത്തേ
പൂങ്കാവനമാണിന്നെന്റെ ലോകം
താരും തളിരും കൊഴിഞ്ഞു തീരും പിന്നെ
വാടിക്കരിയുമീ ജീവിതവും
(അങ്ങങ്ങു്)

aṅṅaṅṅu് dūrĕ sakravāḽattil
maṅṅimaṟaññu nī māriville
ĕṅṅunno vannu ĕndino vannu
ĕṅṅo poyimaṟaññu
(aṅṅaṅṅu്)

sandriga pārinĕ suṁbicciḍunnŏrī
sundaramāguṁ vasandarāvil
sĕndāmarattoṇiyŏnnilĕn vīṇā
tandigaḽ mīṭṭān nī varille
(aṅṅaṅṅu്)

pūṅguyil pāḍātta pūkkaḽ viriyātte
pūṅgāvanamāṇinnĕnṟĕ logaṁ
tāruṁ taḽiruṁ kŏḻiññu tīruṁ pinnĕ
vāḍikkariyumī jīvidavuṁ
(aṅṅaṅṅu്)