അന്നപൂര്‍ണ്ണേ വീശാലാക്ഷി അഖിലഭുവനസാക്ഷി(2)
ഉന്നതഗര്ത്തതീരവിഹാരിണി
ഓംകാരിണി ദുരിതാദിനിവാരിണി
അന്നപൂര്‍ണ്ണേ വീശാലാക്ഷി അഖിലഭുവനസാക്ഷി
കാമാക്ഷി
ചന്ദനത്താമ്പാളമേന്തി ഉഷകന്യക അണയുകയായു്(2)
വിണ്ണിന്റെ ഉമ്മറവാതിലില്‍ വന്നവള്‍ മംഗളാരതി തൊഴുതു
പടിയില്‍ മെല്ലെ വലം കാല് വെച്ചു
ചെമ്പകത്തളിരിലത്തുമ്പില് മഞ്ഞുതുള്ളികള്‍ വൈഢൂര്യമായു് (2)
ഉള്ളിന്റെ ഉള്ളിലെ പൂജാമുറിയിലെ മണ്ചെറാതും തെളിഞ്ഞു
മനസ്സിന് ചെന്താമരയിതള്‍ വിരിഞ്ഞു
അന്നപൂര്‍ണ്ണേ വീശാലാക്ഷി അഖിലഭുവനസാക്ഷി