ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം
ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍
കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍
തിരതല്ലുമേതു കടലായ് ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍
പ്രാണന്റെ നോവില്‍, വിടപറയും കിളിമകളായ് എങ്ങു പോയി നീ
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
വര്‍ണ്ണങ്ങളായ് പുഷ്പോല്‍സവങ്ങളായ് നീ എന്റെ വാടിയില്‍
സംഗീതമായ് സ്വപ്നാടനങ്ങളില്‍ നീ എന്റെ ജീവനില്‍
അലയുന്നതേതു മുകിലായ് ഞാന്‍ അണയുന്നതേതു തിരിയായ് ഞാന്‍
ഏകാന്ത രാവില്‍ കനലെരിയും കഥതുടരാന്‍ എങ്ങുപോയി നീ
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം