Angaara sandhye

അങ്കാര സന്ധ്യേ
Year
Language

അംഗാരസന്ധ്യേ നീയൊരു ദ്വാപര-
സംക്രമകാന്തിയായ് തെളിഞ്ഞു
രാസകേളിയില്‍ രാധികയണിഞ്ഞ
പാദസരച്ചാര്‍ത്തിലെ കിലുക്കമായ് നീ
കിലുക്കമായ് നീ... കിലുക്കമായ് നീ...

(അംഗാരസന്ധ്യേ)

ഉറങ്ങും എന്നെയുണര്‍ന്നു
ഒരായിരമുന്മാദതരംഗങ്ങള്‍ വളര്‍ന്നു
വസന്തം കണിവയ്ക്കും കരയെ താലോലം
തഴുകാന്‍ പുണരാന്‍ ഇക്കിളികൂട്ടാന്‍

(അംഗാരസന്ധ്യേ)

തുടിയ്ക്കും മദനവികാരം
ഏതോ പൂവിന്‍ തേനറ തുറക്കുമീ നിമിഷം
ഇരുമെയ് ഒരുമയില്‍ പകരും മൂര്‍ച്ഛയില്‍
മുഴുകാം ഒഴുകാം നിത്യത കൂടാം

(അംഗാരസന്ധ്യേ)

aṁgārasandhye nīyŏru dvābara-
saṁkramagāndiyāy tĕḽiññu
rāsageḽiyil rādhigayaṇiñña
pādasaraccārttilĕ kilukkamāy nī
kilukkamāy nī... kilukkamāy nī...

(aṁgārasandhye)

uṟaṅṅuṁ ĕnnĕyuṇarnnu
ŏrāyiramunmādadaraṁgaṅṅaḽ vaḽarnnu
vasandaṁ kaṇivaykkuṁ karayĕ tālolaṁ
taḻugān puṇarān ikkiḽigūṭṭān

(aṁgārasandhye)

tuḍiykkuṁ madanavigāraṁ
edo pūvin denaṟa tuṟakkumī nimiṣaṁ
irumĕy ŏrumayil pagaruṁ mūrschayil
muḻugāṁ ŏḻugāṁ nityada kūḍāṁ

(aṁgārasandhye)