Andiyilam

അന്തിയിളം
Year
Language

അന്തിയിളം കള്ള്‌ എൻ അല്ലിത്താമരക്കണ്ണ്‌
ഉള്ളിൽ ചെന്നാൽ ജില്ല്‌ പിന്നെ
സ്വർഗ്ഗം പുല്ല്‌
ചൊല്ല്‌ പൈങ്കിളി ചൊല്ല്‌
ജില്ല്‌ ജില്ലടി ജില്ല്‌
കൊഞ്ചുന്ന സുന്ദരിപ്പെണ്ണാളേ നല്ല
കൊഞ്ചുവറുത്തതു കൊണ്ടുവാ പെണ്ണാളേ
പൊരിച്ചുള്ള കരിമീൻ ഉള്ളിൽ നല്ല
പിടയ്ക്കുന്ന പരൽമീൻ കണ്ണിൽ
(അന്തിയിളം...)

താറാവിൻ മുട്ടയവിച്ച്‌ ജോറായി മുളകും തേച്ച്‌
ചാരായം ഗ്ലാസ്സിലൊഴിച്ച്‌ വിഴുങ്ങിയെങ്കിൽ
പൊന്നേ ഈരേഴു പതിനാലുലകം
തികൃത തൈന്തത്തൈ തികൃത തിന്തത്തൈ
(അന്തിയിളം...)

കണ്മുനയാൽ തല്ലു കൊണ്ടീടാൻ പെണ്ണേ
ഞാനിന്നു നിന്നുടെ ചെണ്ട
ഇരുന്നൂറു മില്ലി ചെന്നാൽ പിന്നെ
തലച്ചോറും ഞാനും ശണ്ഠ
(അന്തിയിളം...)

andiyiḽaṁ kaḽḽ‌ ĕn allittāmarakkaṇṇ‌
uḽḽil sĕnnāl jill‌ pinnĕ
svarggaṁ pull‌
sŏll‌ paiṅgiḽi sŏll‌
jill‌ jillaḍi jill‌
kŏñjunna sundarippĕṇṇāḽe nalla
kŏñjuvaṟuttadu kŏṇḍuvā pĕṇṇāḽe
pŏriccuḽḽa karimīn uḽḽil nalla
piḍaykkunna paralmīn kaṇṇil
(andiyiḽaṁ...)

tāṟāvin muṭṭayavicc‌ joṟāyi muḽaguṁ tecc‌
sārāyaṁ glāssilŏḻicc‌ viḻuṅṅiyĕṅgil
pŏnne īreḻu padinālulagaṁ
tikṛta taindattai tikṛta tindattai
(andiyiḽaṁ...)

kaṇmunayāl tallu kŏṇḍīḍān pĕṇṇe
ñāninnu ninnuḍĕ sĕṇḍa
irunnūṟu milli sĕnnāl pinnĕ
talaccoṟuṁ ñānuṁ śaṇḍha
(andiyiḽaṁ...)