Andiveyil

അന്തിവെയില്‍
Work
Year
Language

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ
കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
അരികേ...വാ.. മധു ചന്ദ്രബിംബമേ ..
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ

കാറ്റിന്‍ ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍
രാപ്പാടിയുണരും സ്വരരാജിയില്‍ (കാറ്റിന്‍...)
പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം
ഇതു നമ്മള്‍ ചേരും സുഗന്ധ തീരം ..
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ

വര്‍ണ്ണ പതംഗം തേടും മൃദു യൌവ്വനങ്ങളില്‍
അനുഭൂതിയേകും പ്രിയസംഗമം (വര്‍ണ്ണ...)
കൗമാര മുന്തിരി തളിര്‍ വാടിയില്‍
കുളിരാര്‍ന്നുവല്ലോ വസന്തരാഗം
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ
കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍
അരികേ... വാ ..മധു ചന്ദ്രബിംബമേ ..
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ ...
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ

andivĕyil pŏnnudiruṁ edan svapnavumāy‌ ...
vĕḽḽimugil pūvaṇiyuṁ añjana tāḻ‌varayil
kaṇi maññu mūḍumī, navaraṁga sandhyayil
arige...vā.. madhu sandrabiṁbame ..
andivĕyil pŏnnudiruṁ edan svapnavumāy‌ ...
vĕḽḽimugil pūvaṇiyuṁ añjana tāḻ‌varayil

kāṭrin sĕppu kiluṅṅi dalamarmmaraṅṅaḽil
rāppāḍiyuṇaruṁ svararājiyil (kāṭrin...)
paninīrkkinākkaḽil praṇayāṅguraṁ
idu nammaḽ seruṁ sugandha tīraṁ ..
andivĕyil pŏnnudiruṁ edan svapnavumāy‌ ...
vĕḽḽimugil pūvaṇiyuṁ añjana tāḻ‌varayil

varṇṇa padaṁgaṁ teḍuṁ mṛdu yaൌvvanaṅṅaḽil
anubhūdiyeguṁ priyasaṁgamaṁ (varṇṇa...)
kaumāra mundiri taḽir vāḍiyil
kuḽirārnnuvallo vasandarāgaṁ
andivĕyil pŏnnudiruṁ edan svapnavumāy‌ ...
vĕḽḽimugil pūvaṇiyuṁ añjana tāḻ‌varayil
kaṇi maññu mūḍumī, navaraṁga sandhyayil
arige... vā ..madhu sandrabiṁbame ..
andivĕyil pŏnnudiruṁ edan svapnavumāy‌ ...
vĕḽḽimugil pūvaṇiyuṁ añjana tāḻ‌varayil