Andipponvettam

അന്തിപ്പൊന്‍വെട്ടം
Work
Year
Language

അന്തിപൊൻവെട്ടം.... മെല്ലെത്താഴുമ്പോള്‍...
അന്തിപൊൻവെട്ടം കടലിൽ മെല്ലെത്താഴുമ്പോള്‍
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യചെപ്പ് വിണ്ണിന്‍ മാണിക്ക്യചെപ്പ്

താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ.....

തിരിയിട്ടുകൊളുത്തിയ ആയിരം വിളക്കുകള്‍
എരിയുന്നംബര നടയില്‍ (2)
തൊഴുതുവലം വച്ച് തുളസിക്കതിര്‍ വച്ച്
കളഭമണിയുന്നു പൂനിലാവ്
കളഭമണിയുന്നു പൂനിലാവ്

താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ.....

തളിരിട്ടമോഹങ്ങള്‍ താവകവിരഹത്തിന്‍
എരിതീയില്‍ വീണുരുകി (2)
കരളിലെ സ്വപ്നത്തിന്‍ ചെറുമണ്‍ കുടില്‍തീര്‍ത്ത്
കരിമിഴിയാളെ ഞാന്‍ കൊണ്ടുപോകാം
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ.....

andibŏnvĕṭṭaṁ.... mĕllĕttāḻumboḽ...
andibŏnvĕṭṭaṁ kaḍalil mĕllĕttāḻumboḽ
mānattĕ mullattaṟayilĕ māṇikkyasĕpp viṇṇin māṇikkyasĕpp

tānā tindindārā tindindāra tindindārā.....

tiriyiṭṭugŏḽuttiya āyiraṁ viḽakkugaḽ
ĕriyunnaṁbara naḍayil (2)
tŏḻuduvalaṁ vacc tuḽasikkadir vacc
kaḽabhamaṇiyunnu pūnilāv
kaḽabhamaṇiyunnu pūnilāv

tānā tindindārā tindindāra tindindārā.....

taḽiriṭṭamohaṅṅaḽ tāvagavirahattin
ĕridīyil vīṇurugi (2)
karaḽilĕ svapnattin sĕṟumaṇ kuḍildīrtt
karimiḻiyāḽĕ ñān kŏṇḍubogāṁ
tānā tindindārā tindindāra tindindārā.....